Jump to content

താൾ:Prabhandha Manjari 1911.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ വായിക്കേണ്ട പുസ്തകങ്ങളും അവർ വായിക്കുന്ന പുസ്തകങ്ങളും. ഉൽകൃഷ്ടവിഷയങ്ങൾ അടങ്ങിയിരിക്കുന്ന ചില പുസ്തകങ്ങൾ, കഴിയുന്നവരെല്ലാം വായിക്കേണ്ടതാണ്. വിനോദകരങ്ങളായ മററുചില പുസ്തകങ്ങൾ കഴിയുന്നവരെല്ലാം വായിക്കുന്നതുമാണ്. ഇംഗ്ലീഷ്സയൻസുപുസ്തകങ്ങളിൽ ചിലതിനെ, ഇയ്യിടെ ചിലർ മലയാളത്തിൽ പരിഭാഷപ്പെടുത്തീട്ടുണ്ടല്ലൊ. അവയിൽ ഒന്ന് ഒരാൾ വായിച്ചിട്ടുണ്ടെങ്കിൽ "ഇന്ദുലേഖയും" 'മാൎത്താണ്ഡവൎമ്മാവും' നൂറാളുകൾ വായിച്ചിട്ടുണ്ടായിരിക്കും. അതിനാൽ, വായിക്കേണ്ടതാണെന്നുള്ള ഗുണംമാത്രമുള്ള പുസ്തകങ്ങളെക്കൊണ്ടു നമുക്കു തൃപ്തിപ്പെടുവാൻ പാടില്ല. ഒരു ഭക്ഷണം തയ്യാറാക്കിക്കൊടുത്താൽമാത്രം പോര. അവൻ ഭക്ഷിക്കുകയും കൂടിചെയ്യണമല്ലൊ. മലയാളത്തിൽ പുസ്തകങ്ങൾ വായിച്ചു രസിക്കുന്നവർ ചുരുക്കമാണ്. ബഹുജനങ്ങൾക്കു പുസ്തകം വായിക്കുന്നതിൽ അഭിരുചി ജനിപ്പിക്കുന്നതുകൊണ്ടല്ലാതെ പരിഷ്കാരവൎദ്ധനത്തിനു മാൎഗ്ഗമില്ലാത്തതിനാൽ, അതിന്നുപകരിക്കുന്ന പുസ്തകങ്ങളേക്കാൾ ഉപയുക്തമായി തൽക്കാലം മറെറാന്നുമില്ല. 'നാടകവും നോവലുമല്ല, സയൻസാണ് നമുക്കു വേണ്ടത്' എന്നു കാലത്തിലും അകാലത്തിലും പ്രലപിക്കുന്നവർ ഈ സംഗതി എല്ലായ്പോഴും ഓൎമ്മവെച്ചാൽ നന്നായിരുന്നു. വാസ്തവം ഇങ്ങിനെയാണെങ്കിലും, ശാസ്ത്രഗ്രന്ഥങ്ങളുടെ ഉല്പാദനത്തിലും പ്രചാരത്തിലും തന്നെയാണ് നമ്മുടെ സഭ ദൃഷ്ടിവെക്കേണ്ടത്. വിനോദകരങ്ങളായ പുസ്തകങ്ങൾ വാങ്ങുന്നതിന്ന് ഇയ്യിടെ ആളുകൾ ധാരാളം ഉണ്ടായിത്തുടങ്ങീട്ടുള്ളതിനാൽ, അതുകൾക്കു നമ്മുടെ സഹായം അത്ര ആവശ്യമില്ല. നാം അവയുടെ ഗുണദോഷപ്രഖ്യാപനം ചെയ്കയും ശ്ലാഘ്യങ്ങളായുള്ളവെക്കു പ്രശംസാപത്രങ്ങൾ കൊടുക്കുകയും ചെയ്താൽ മതിയാകുന്നതാണ്. കൃഷ്ണൻപണ്ടാലയുടെ 'രസതന്ത്രം' പോലെ വളരെ ഉപയുക്തങ്ങളും ജനസാമാന്യത്തിന്റെ സംഭാവെനക്കു തൽക്കാലം പാത്രമല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രകാശന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/26&oldid=166628" എന്ന താളിൽനിന്ന് ശേഖരിച്ചത്