താൾ:Prabhandha Manjari 1911.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവശാസ്ത്രം ൧൦൯

ലുമേ കാണുന്നുള്ളുതാനും. ചില ജന്തുക്കൾ വാനത്തിൽ സഞ്ചരിക്കുന്നു. ഇതിനു ദൃഷ്ടാന്തം മിക്ക ശലഭങ്ങളും, മിക്ക പക്ഷികളുമാണു്. ജന്തുക്കൾ പ്രായേണ, ശീതോഷ്ണാവസ്ഥയെ അനുസരിച്ച്, ഒരു ക്ലിപ്തമായ രീതിയിൽ ലോകത്തിന്റെ നാനാദിഗന്തരങ്ങളിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉഷ്ണമേഖലയിലെ ജന്തുക്കൾ, പ്രായേണ ശീതമേഖലയിൽ ജീവിക്കയില്ല. ദൃഷ്ടാന്തമായി, നാം സാധാരണ കണ്ടുവരുന്ന ആനകളെ യൂറോപ്പിൽ കാണുക എന്നത് അസാദ്ധ്യമാണ്.

ഭൂമുഖത്തുമുമ്പ് അധിവസിച്ചിരുന്ന അനവധി പ്രാണികളേയും സസ്യങ്ങളേയും നാം ഇപ്പോൾ കാണുന്നില്ല. അവയ്ക്കു കാലാന്തരം കൊണ്ടു നാശം വന്നുകൂടിയെന്നു ഭൂമിയിൽനിന്നു കുഴിച്ചെടുത്തുകൊണ്ടിരിക്കുന്ന അവയുടെ അവശിഷ്ടങ്ങളിൽനിന്നു നാം ഗ്രഹിക്കുന്നു.അന്നുണ്ടായിരുന്ന പല ജന്തുക്കളുടേയും അസ്ഥികൾ കുഴിച്ചെടുത്തുകിട്ടിയിട്ടുണ്ട്. കൽക്കരിയെന്നതു മുമ്പു വളൎന്നിരുന്ന അനവധി വൃക്ഷങ്ങളുടേയും അവശിഷ്ടമത്രേ. ഭൂമുഖത്തു സംഭവിച്ചുകൊണ്ടിരുന്ന പല അവസ്ഥാന്തരങ്ങളൂടേയും ഫലമായി, ഇവ മണ്ണിൽ മൂടപ്പെട്ടു താണുപോകയും കാലക്രമം കൊണ്ടു കൽക്കരിയായി പരിണമിക്കയും ചെയ്യുന്നു.

പ്രാണികുലത്തിന് ആധാരമായ 'ജീവൻ' എന്നതു ഏതൊരു കാലത്തുത്ഭവിച്ചുവെന്നു കൃത്യമായി ആൎക്കും പറഞ്ഞുകൂടാ. ഇന്നപ്പോളെന്നു ഗണിക്കാൻ കഴിയാത്ത ഒരു കാലത്ത് അതുത്ഭവിച്ചുവെന്നും അതുമുതൽ ഭംഗമെന്യേ ഇന്നും തുടൎന്നുകൊണ്ടിരിക്കുന്നുവെന്നേ പറഞ്ഞുകൂടു. എങ്കിലും അത് ഏറ്റവും ചെറിയതും ലഘുക്കളുമായ ജീവികളിലാണു് ആദ്യമായി ആരംഭിച്ചതെന്നും, അവയിൽനിന്നും അനേകകാലങ്ങൾകൊണ്ടു വലിയവയും 'അടിക്കടി' വിഷമ‌മായവയുമായ (more & more Complex) ജന്തുക്കൾ പ്രകൃത്യാ ഉണ്ടായ്‌വന്നുവെന്നും നമുക്കു നിൎണ്ണയിക്കാം. അതിന്റെ ഫല





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/114&oldid=166550" എന്ന താളിൽനിന്ന് ശേഖരിച്ചത്