താൾ:Prabhandha Manjari 1911.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാണ് വഴിയുള്ളത്. അതുകൊണ്ടു ക്ഷുദ്രങ്ങളായ ശാഠ്യങ്ങളെ ആദരിക്കാതെ, അശ്ലീലങ്ങളല്ലാത്ത ഏതു പദങ്ങളേയും ഉപയോഗിക്കുന്നതിൽ യാതൊരു ഹാനിയും ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. മലയാളികളുടെ ഇടയിൽ ഗ്രന്ഥപാരായണാഭിരുചിയും സ്വഭാഷാപാണ്ഡിത്യവും അന്യോന്യസമാഗമവും വൎദ്ധിച്ചുവരുംതോറും ദേശഭാഷയിലുള്ള അസഹിഷ്ണുത കുറഞ്ഞുവരികയും ചെയ്യുന്നതാണ്. ഇപ്പോൾ വടക്കർ മാത്രം ഉപയോഗിക്കുന്നതായ പദങ്ങളും, ആ അൎത്ഥത്തേത്തന്നെ കുറിക്കുന്നതിനു തെക്കൎമാത്രം ഉപയോഗിക്കുന്ന പദങ്ങളും കാലക്രമംകൊണ്ട് എല്ലാവരും സ്വീകരിക്കുന്നവയായ പദങ്ങളായിത്തീരുമെന്നാണ് എനിക്കു തോന്നുന്നത്.

അത്രതന്നെയുമല്ല - തുച്ഛങ്ങളായ ചില ശബ്ദഭേദങ്ങൾകൊണ്ടു ഭാഷയുടെ ഐകരൂപ്യത്തിനു ഹാനിവരുന്നതല്ല. പ്രത്യയഭേദങ്ങൾകൊണ്ടു മാത്രമേ ഭാഷെക്കു രൂപഭേദമുണ്ടാവാൻ വഴിയുള്ളു. തമിഴു, തെലുങ്കു, കൎണ്ണാടകം, മലയാളം എന്നീ നാലുഭാഷകളിലുമുള്ള മിക്ക ദ്രാവിഡശബ്ദങ്ങളും സംസ്കൃതശബ്ദങ്ങളും അന്യോന്യസാധാരണങ്ങളായിരുന്നിട്ടും, അതുകൾക്ക് ഐകരൂപത്വം ലേശംപോലും ഇല്ലാത്തതു പ്രത്യങ്ങളുടെ നാനാത്വം കൊണ്ടാണെന്ന് അല്പം ആലോചിച്ചാൽ ആൎക്കും സ്പഷ്ടമാകുന്നതാണ്. മിക്ക പ്രകൃതികളും ഈ നാലുഭാഷക്കാൎക്കും ഒരുപോലെ പലിചയമുള്ളവയാകുന്നു. എന്നാൽ പ്രത്യയങ്ങൾ ചേരുമ്പോൾ, അവൎക്ക് അന്യോന്യം മനസ്സിലാകാത്തവിധത്തിൽ, പദങ്ങൾക്കു നാനാത്വം വന്നുപോകുന്നു. അതുകൊണ്ട് ഭാഷെക്ക് ഐകരൂപ്യം വരുത്തണമെന്നു വിചാരിക്കുന്നവർ മുഖ്യമായി ചെയ്യേണ്ടതു, പ്രത്യയങ്ങൾക്ക് അഭേദം വരുത്തുവാൻ ശ്രമിക്കുകയാകുന്നു. മലയാളപ്രത്യയങ്ങളെ സംബന്ധിച്ചിടത്തോളം ഈ ശ്രമം എളുപ്പത്തിൽ സാധിക്കത്തക്കതാണെന്നു തോന്നുന്നു. ദേശഭേദംകൊണ്ടു ഭിന്നത വന്നിട്ടുള്ള മലയാളപ്രത്യയങ്ങൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/18&oldid=166619" എന്ന താളിൽനിന്ന് ശേഖരിച്ചത്