താൾ:Prabhandha Manjari 1911.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മെന്നോ എനിക്കു ലേശംപോലും അഭിമാനമില്ലെന്നു പ്രത്യേകം സദസ്യന്മാരെ അറിയിച്ചു കൊള്ളുന്നു.

ദേശഭാഷകളെ ഉന്മൂലനംചെയ്ത് കണ്ണൂർ മുതൽ കന്യാകുമാരിവരേയുള്ള ജനങ്ങൾ സംസാരിച്ചുവരുന്ന ഭാഷെക്ക് ഐകരൂപ്യം വരുത്തുന്നത് അസാദ്ധ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. അതുകൊണ്ടു ഗ്രന്ഥങ്ങളിൽ ഉപയോഗിക്കുന്ന ഭാഷെക്കുമാത്രം ഐകരൂപ്യം വരുത്തുന്നതിനേ നാം ശ്രമിച്ചിട്ടു ആവശ്യമുള്ളു. എന്നാൽ, ഭാഷയുടെ ഐകരൂപ്യമെന്നുവെച്ചാലെന്താണ്? കേരളത്തിൽ ചില ഭാഗങ്ങളിൽ ഉപയോഗിച്ചുവരുന്ന ചില പദങ്ങൾ മററുചിലേടങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് എല്ലാവൎക്കും അറിയാമല്ലൊ. ഇതു ഭാഷയുടെ ഐകരൂപ്യത്തിനു ബാധകമാണൊ? ഇങ്ങിനെയുള്ള പദങ്ങളെ ഭാഷയിൽനിന്നു തീരെ നിരാകരിക്കുന്നതിനോ അല്ലെങ്കിൽ അവയെ എല്ലായിടത്തും ഒരുപോലെ നടപ്പാക്കുന്നതിനോ നാം ശ്രമിക്കേണമെന്നുണ്ടോ? ഉണ്ടെങ്കിൽ നാം ഏതു ദിക്കിലെ പദങ്ങളെയാണ് നിരാകരിക്കേണ്ടത്? ഏതു പദങ്ങളെയാണ് സ്വീകരിക്കേണ്ടത്? ഇങ്ങിനെ ഓരോന്നായി, പദങ്ങളുടെ ഗ്രാഹ്യതയേയോ ത്യാജ്യതയേയോപററി സഭയിൽവെച്ചു വാദിച്ചു തീൎച്ചയാക്കാൻ വിചാരിക്കുന്നപക്ഷം, ഈവാദം എല്ലാവരും സമ്മതിക്കത്തക്കവിധത്തിൽ 'കൽക്യവതാര'ത്തിന് ഏറെ മുമ്പായി കലാശിക്കുമെന്നു തോന്നുന്നില്ല. എന്നുതന്നെയുമല്ല, ശബ്ദങ്ങൾക്കു സൌലഭ്യമില്ലാത്ത നമ്മുടെ ഭാഷയിൽനിന്നു യാതൊരു പദത്തേയും ഉപേക്ഷിക്കുന്നതു ശരിയല്ലെന്നാകുന്നു എന്റെ അഭിപ്രായം. മറെറല്ലാസംഗതികൾകൊണ്ടും ശ്ലാഘ്യമായ ഒരു പുസ്തകത്തിൽ, വടക്കോ തെക്കോ മാത്രം നടപ്പുള്ള ചില വാക്കുകൾ ഉപയോഗിച്ചതുകൊണ്ട് അതിന് ഒരു ന്യൂനത കല്പിക്കുന്നതു വിദ്വത്സമ്മതമാകുമെന്നു തോന്നുന്നില്ല. അങ്ങിനെ ഉപയോഗിക്കുന്നതുകൊണ്ട് ആ പദങ്ങൾക്കു കാലക്രമത്താൽ എല്ലായിടത്തും പ്രചാരമുണ്ടാകുവാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/17&oldid=166611" എന്ന താളിൽനിന്ന് ശേഖരിച്ചത്