വളരെയില്ല. 'ആളുടെ, ആളിന്റെ, ആളിടെ,' 'അന്യായക്കാൎ, അന്യായക്കാരൎ,' 'കുട്ടിയെ, കുട്ടിയുടെ, കുട്ടിയിനെ, കുട്ടിയിന്റെ,' ഇത്യാദികളായ ചുരുക്കംചില വ്യത്യാസങ്ങൾ ഉള്ളവയിൽ സ്വീകാരയോഗ്യമായിട്ടുള്ളത് ഏതേതെന്ന് ഈ സഭക്കാർ സാവധാനമായി തീൎച്ചയാക്കിയാൽ അതു പ്രബലമായിവരാതെ ഇരിക്കയില്ല. എന്തുകൊണ്ടെന്നാൽ, മലയാണ്മയിൽ പാണ്ഡിത്യംകൊണ്ടോ ഗ്രന്ഥനിൎമ്മാണം കൊണ്ടോ പ്രസിദ്ധിസമ്പാദിച്ചിട്ടുള്ളവരിൽ അധികംപേരും ഈ സഭയുടെ അംഗങ്ങളാകകൊണ്ടു, നമ്മുടെ നിശ്ചയം സാധാരണജനങ്ങൾ തല്ക്കാലം അംഗീകരിച്ചില്ലെങ്കിലും, മേലാലുണ്ടാകുന്ന ഗ്രന്ഥങ്ങളിൽ പ്രതിഫലിച്ചുകാണാതിരിക്കയില്ല.
ഭാഷയുടെ ഐകരൂപ്യത്തിനു വാസ്തവത്തിൽ ഇതിലും എത്രയോ അധികം ബാധകമായ ഒരു സംഗതിയുള്ളതിനേപ്പററി ഇതുവരെ സഭയിൽ ആരും പ്രസ്താവിക്കകൂടി ഉണ്ടായിട്ടില്ല. പ്രത്യയഭേദംകൊണ്ടാണ് ഭാഷയുടെ ഐകരൂപ്യത്തിനു ഹാനിവരുന്നത് എങ്കിൽ, ഭാഷാകവിതയിൽ സംസ്കൃതപ്രത്യയങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്നതുപോലെ മറെറന്തുകൊണ്ടെങ്കിലും അതിനു ഹാനിവരുവാൻ മാൎഗ്ഗമുണ്ടൊ? നാലഞ്ചു ഭാഷാപ്രത്യയങ്ങളെ മാററി ഭാഷെക്ക് ഐകരൂപ്യം വരുത്തണമെന്നു വിചാരിക്കുന്നവൎ, യഥേച്ഛമായി എത്രയെങ്കിലും സംസ്കൃതപ്രത്യയങ്ങൾ ഭാഷയിൽ ഉപയോഗിക്കുന്നതിനെ വിരോധിക്കയല്ലേ മുമ്പിൽ ചെയ്യേണ്ടത്? മലയാളികൾക്ക് അന്യോന്യം മനസ്സിലാകുന്നതിനു ബാധകമല്ലാത്ത അല്പങ്ങളായ ദേശഭാഷാഭേദങ്ങളെക്കുറിച്ച് അസഹിഷ്ണുത കാണിക്കുന്നവൎ, നൂറിൽ തൊണ്ണൂറെറാമ്പതുപേൎക്കും മനസ്സിലാകാത്ത സംസ്കൃതപ്രത്യയങ്ങളെക്കുറിച്ച് എത്രതന്നെ അസഹിഷ്ണുക്കളായിരിക്കേണ്ടതാണ്? സ്വതേ സംബന്ധമില്ലാത്ത സംസ്കൃതത്തിൽ നിന്നെടുത്ത 'വക്ഷ്യാമി' എന്ന പദം ഭാഷയിൽ ഉപയോഗിക്കുന്നതു വിഹിതമാണെങ്കിൽ, സ്വസൃഭാഷയായ തെലുങ്കിൽനിന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |