Jump to content

താൾ:Prabhandha Manjari 1911.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'വചിസ്താനു' എന്നപദം സ്വീകരിക്കുന്നതിന്ന് എന്താണ് ദോഷം? സംസ്കൃതപ്രത്യയമാകുന്ന മഹാഗജത്തെ നിഷ്പ്രയാസമായി ഗ്രസിച്ചിട്ടു, നാമിപ്പോൾ, ദേശഭാഷാഭേദമാകുന്ന മശകത്തെ വിഴുങ്ങുന്നതിൽ ആയാസപ്പെടുകയല്ലേ ചെയ്യുന്നത്?

ഈ സംഗതിയേപ്പററി സഭയുടെ അഭിപ്രായം അറിവാൻ എനിക്കുവളരെ ആഗ്രഹമുണ്ട്. ഇതിൽ വളരെ അഭിപ്രായഭേദം ഉണ്ടായിരിക്കുമെന്നു നിസ്സംശയമാണ്. കേരളത്തിനും, പ്രത്യേകിച്ച് ഈ സഭെക്കും അലങ്കാരഭൂതനായ അദ്ധ്യക്ഷൻ അവൎകൾതന്നേയും ഈ അഭിപ്രായത്തോടു യോജിക്കുമോ എന്നു സംശയിക്കുന്നു. എന്റെ മുഖ്യമായ അഭിമാനം, സാഹിത്യസംബന്ധമായ മറെറല്ലാസംഗതികളിലും അവിടത്തെ വിനീതശിഷ്യനും അനുയായിയുമാണെന്നായിരിക്കെ, ഈ ഒരു സംഗതിയിൽ മാത്രം എന്റെ ദുൎഭാഗ്യവശാൽ ഗുരുദ്രോഹം ചെയ്യേണ്ടിവന്നേക്കുമോ എന്ന വിചാരം എനിക്ക് അനിൎവ്വചനീയമായ വ്യസനത്തിനു കാരണമായിരിക്കുന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. എങ്കിലും ഭാഷയിൽ സംസ്കൃതപ്രയോഗവും നമ്മുടെ ഐകരൂപ്യവാദവും തമ്മിൽ യോജിപ്പിക്കുന്നതിന്നു യാതൊരുമാൎഗ്ഗവും കാണാത്തതുകൊണ്ടും മററു ചില കാരണങ്ങൾകൊണ്ടും ഇങ്ങിനെ മൎക്കടമുഷ്ടി പിടിക്കേണ്ടിവരികയും ചെയ്തിരിക്കുന്നു.

ഭാഷാകവിതയിൽ സംസ്കൃതപ്രയോഗം ഉപയോഗിക്കാമെന്ന വാദത്തെ പൂൎവ്വകവിപ്രയോഗം പ്രബലമായി സമൎത്ഥിക്കുന്നുണ്ടെന്നു ഞാൻ നല്ലവണ്ണം അറിയുന്നുണ്ട്. എന്നാൽ, ഭാഷാകവികളിൽ പ്രാമാണികത്വംകൊണ്ടും മററും നിസ്സംശയമായി ഒന്നാമനായ തുഞ്ചത്തെഴുത്തച്ഛന്റേയും രണ്ടാമനായ കുഞ്ചൻനമ്പ്യാരുടേയും കൃതികളിൽനിന്നുള്ള അനുമാനം ഈ വാദത്തിനു വിരുദ്ധമാണെന്നു തോന്നുന്നു. എഴുത്തച്ഛന്റെ ആദ്യകൃതിയും അനുപദതൎജ്ജമയുമായ രാമായണത്തിൽ ചിലേടത്തെല്ലാം സംസ്കൃതപ്രത്യയങ്ങൾ പ്രയോ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/20&oldid=166622" എന്ന താളിൽനിന്ന് ശേഖരിച്ചത്