താൾ:Prabhandha Manjari 1911.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രിക്കുന്നതിൽ പ്രാണിവൎഗ്ഗം ഒരു രീതിയേയും സസ്യവൎഗ്ഗം മറ്റൊരു രീതിയേയും അനുകരിക്കുന്നുവെന്നു കാണാം. ദഹനമെന്നതു ചെടികൾക്കാവശ്യമില്ല. കാരണം, അത്രയ്ക്കും ലഘുത്വപദാൎത്ഥങ്ങളാണു് വേരുകൾ വഴിയായി ചെല്ലുന്ന അവയുടെ ഭക്ഷണദ്രവ്യങ്ങൾ. എന്നാൽ ജന്തുവൎഗ്ഗം ഈ ധാതുക്കളെ ചമയ്ക്കുന്നതു ലാഘവങ്ങളല്ലാത്ത ഘനപദാൎത്ഥങ്ങളിൽ നിന്നു, (complex solid food stuffs) നേരെത്തന്നെയാണു്. അതാണ് അവയ്ക്കു ദഹനം ആവശ്യമായത്.

ഇനിയും ആലോചിക്കേണ്ടതു, പ്രാണിവൎഗ്ഗത്തിനു് ആഹാരമായ ഘനപദാൎത്ഥങ്ങൾ എവിടെനിന്നു വരുന്നു എന്നാണ്. അത് ഏതുകൊണ്ട് നോക്കിയാലും, സസ്യങ്ങളിൽനിന്നുതന്നെയാണ്. ഇവ, മുൻപ്പറഞ്ഞ നാലു മൂലധാതുക്കളേയും ചേൎത്തും കൊണ്ട് ഘനപദാൎത്ഥങ്ങളെ ഉണ്ടാക്കുന്നു. ഇങ്ങിനെ സസ്യങ്ങൾ ഉണ്ടാക്കിത്തീൎത്ത സാധനങ്ങളെ ജന്തുക്കൾ ഭക്ഷിക്കയും ചെയ്യുന്നു.

ഇതുകൂടാതെ വേറൊരു വിധത്തിലും സസ്യങ്ങൾ നമുക്കുപകാരപ്രദങ്ങളാകുന്നു. അംഗാരാമ്ലബാഷ്പത്തിൽനിന്നു അവ അമ്ലജനകത്തെ വേൎതിരിച്ചു, തിരികെ വായുവിങ്കലേക്കുതന്നെ വിട്ടയക്കുന്നുവെന്നും നാം കണ്ടുവല്ലോ. നമ്മുടെ ജീവസന്ധാരണത്തിനു് അത്യാവശ്യമാണ്. നാം സദാ ഉള്ളിലേക്കു വായുവിനെ ശ്വസിച്ചുകൊണ്ടിരിക്കുന്നു. ഇതു വായുവിൽ അധിവസിക്കുന്ന അമ്ലജനകത്തിനായിട്ടാണു്. നമ്മുടെ ശരീരത്തിൽ സംഭരിതമായിരിക്കുന്ന ശക്തിക്ക് ഈ അമ്ലജനകം 'അയവു' കൊടുക്കുന്നു. ഈ ശക്തിയെ നമുക്കു പലതരം വേലയ്ക്കുമുപകരിക്കാം. അതുകൊണ്ട് ഈ ശക്തിയുടെ ഭണ്ഡാരത്തിന് ഓക്സിജൻ ഒരു താക്കോലാണെന്നു നമുക്കു പറയാം. അയഞ്ഞുവരുന്നതോടുകൂടി അംഗാരാമ്ലവായു (Co2) മേഹം (Urine) ഇത്യാദി വസ്തുക്കുൾ ഉണ്ടായിത്തീരുകയും ഇവ നമ്മുടെ ശരീരത്തിനു യാതൊരുപകാരവുമില്ലാത്തതിനാൽ വെളിയ്ക്കു ത്യജിക്കപ്പെടുകയും ചെയ്യുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/112&oldid=166548" എന്ന താളിൽനിന്ന് ശേഖരിച്ചത്