കേരളഭാഷയ്ക്ക് ആദ്യമായി ഒരു ഗണ്യമായ അഭിവൃദ്ധി സിദ്ധിച്ചു എന്നു പറയേണ്ടത്, പ്രസിദ്ധനായ എഴുത്തച്ഛന്റെ കാലത്തിലാണെന്നുള്ളതിനേക്കുറിച്ചു തൎക്കത്തിന്നാവകാശമില്ല. എഴുത്തച്ഛനും, അദ്ദേഹത്തിന്റെ കാലത്തോടു സമീപിച്ചുള്ളവരും കേരളഭാഷയ്ക്ക് അഭിവൃദ്ധിയുണ്ടാക്കിയതിന്റെ മുഖ്യഹേതു, ആയിടയ്ക്ക് കേരളീയരുടെ ഇടയിൽ സംസ്കൃതഭാഷാഭ്യസനത്തിനും, പരിചയത്തിനും ഉണ്ടായ വ്യാപ്തിയാണെന്നു വിശ്വസിക്കണം. സാധാരണമായി ഒരു ഭാഷ സംസാരിക്കുന്നവൎക്ക് വേറെ ഒരു ഭാഷയുമായിട്ടുള്ള പരിചയം, മാതൃഭാഷയ്ക്ക് അഭിവൃദ്ധിപ്രദമാണെന്നുള്ളതിനു ലോകചരിത്രത്തിൽ വേറേയും ഉദാഹരണങ്ങൾ ഉണ്ട്. ഇങ്ങിനെ സംസ്കൃതസമ്പൎക്കം കൊണ്ടു ഭാഷയ്ക്കുണ്ടായ അഭിവൃദ്ധി ഇടയ്ക്കു മങ്ങിയും, ആഗന്തുകങ്ങളായ കാരണങ്ങളാൽ ഉദ്ദീപിച്ചും, പ്രായേണ അന്ത്യഭാഗത്തിൽ പ്രക്ഷീണിച്ചും ഇരുന്നതായി കാണാവുന്നതാണ്. ഭാഷയുടെ അഭിവൃദ്ധി, ഇപ്രകാരം, ഏതു സ്ഥിതിയിലിരിക്കുന്നു എന്നു നിൎണ്ണയിക്കാൻ വഹ്യാത്ത ഒരു കാലത്തിലാണ്, കേരളീയരുടെ ഇടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് സാമാന്യം പ്രചാരമുണ്ടായത്. ഇക്കാലത്തും ഭാഷയ്ക്ക് അന്യഭാഷയായ ഇംഗ്ലീഷിന്റെ അഭിനവപരിചയത്തിൽ ഗണ്യമായ പരിഷ്കാരം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലങ്ങളാണ് ടെൿസ്റ്റ്ബുക്കു കമ്മിററി പുസ്തകങ്ങളും, മലയാളമനോരമയും, ഭാഷാപോഷിണിസഭയും മററും എന്നു തോന്നുന്നു. ഇംഗ്ലീഷിനാൽ ഭാഷയ്ക്കുണ്ടായിട്ടുള്ള ഒരു വികാസം ഏകദേശം ഇപ്പോൾ നിലെച്ചതുപോലെയോ, നിലയ്ക്കാൻ ഭാവിയ്ക്കുന്നതു പോലേയൊ തോന്നുന്നു. ഭാഷയെ പോഷിപ്പിക്കുന്നതിനു വേണ്ട ശാസ്ത്രങ്ങളോ, സാഹിത്യരത്നങ്ങളോ ഇംഗ്ലീഷ് ഭാഷയിൽ ഇനിയും ഇല്ലെന്നല്ല ഞാൻ പറയുന്നതിന്റെ സാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |