താൾ:Prabhandha Manjari 1911.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൧൬ പ്രബന്ധമഞ്ജരിരണ്ടാംഭാഗം


ന്നെങ്കിലും പ്രഭു അവൎകൾ സമ്മതിച്ചതു നമ്മുടെ ഭാഗ്യമായി. എന്നാൽ വൈദ്യത്തിലും നിയമത്തിലും സൎവ്വകലാശാലപ്പരിക്ഷകൾ ഏൎപ്പെടുത്തുന്നതിനു മുമ്പിൽ, വൈദ്യന്മാരും വക്കീലന്മാരും അതിന്നായി സൎവ്വകലാശാലയിലേക്കും ഗവൎമ്മേണ്ടിലേക്കും ഹൎജ്ജികൾ അയച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ എന്റെ അറിവ് തെറ്റായിരിക്കില്ലെന്നും ഞാൻ പറയുന്നില്ല. വൈദ്യവിദ്യാശാലകളും നിയമവിദ്യാലയങ്ങളും നടത്തുവാൻ ഡാക്ടർമാരും, വക്കീലന്മാരും ധനസഹായം ചെയ്തിരുന്നതായോ ചെയ്യുന്നതായോ എനിക്കറിവില്ല. എന്നിരിക്കെ, ഉൽകൃഷ്ടവാണിജ്യവിദ്യാലങ്ങൾ മാത്രം ഗവൎമ്മേണ്ടിൽന്നേൎപ്പെടുത്തി നടത്തുന്നതിനോ, സൎവ്വകലാശാലകാർ വാണിജ്യവിഷയത്തിൽ പരീക്ഷകൾ ഏൎപ്പെടുത്തുന്നതിന്നോ ആലോചിക്കപോലും ചെയ്യുന്നതിന്നുമുമ്പായി പരീക്ഷകൾ ഏൎപ്പെടുത്തണമെന്നു നമ്മുടെ കച്ചവടക്കാർ ഹൎജ്ജിബോധിപ്പിക്കയും, ധനസഹായം ചെയ്തുകൊള്ളാമെന്ന് അവർ ഏല്ക്കുകയും ചെയ്യേണ്ട ആവശ്യം എന്താണെന്നറിയുന്നില്ല. എങ്കിലും നമ്മുടെ കച്ചവടക്കാർ കാൎയ്യമായിട്ട് ഈ സംഗതിയെപറ്റി പൎയ്യാലോചനചെയ്കയും, സൎവ്വകലശാലക്കാരോടു യോജിച്ചു പ്രവൎത്തിക്കയും ചെയ്യുന്നപക്ഷം, നമ്മുടെ വാണിജ്യകോളേജ്ജുകളുടെ മാന്യതക്കും ഉപകാരത്തിന്നും നിശ്ചയമായി ഉന്നതിലഭിക്കുന്നതാണ്. അതിനാൽ വാണിജ്യവിദ്യാഭ്യാസത്തെ സൎവ്വകലാശാല അംഗീകരിക്കേണ്ടതാണെന്നു് ഇപ്പോൾ അധികാരത്തോടുകൂടി ആവശ്യപ്പെടുകയും, ഓരോരാജ്യവിഭാഗത്തിലും ഓരോ വാണിജ്യകോളേജുകൾ സ്ഥാപിക്കുവാൻ ശുഷ്കാന്തിയോടേ യത്നിക്കുകയും ചെയ്തു. എന്നാൽ അനുകമ്പാവിഹീനന്മാരായവൎക്കുകൂടി, മേലാൽ യാതൊരു തടസ്ഥവും കൊണ്ടുവരുവാൻ പ്രയാസമായിരിക്കുമെന്നു ഞാൻ തീൎച്ചയായി പറയാം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/167&oldid=166608" എന്ന താളിൽനിന്ന് ശേഖരിച്ചത്