താൾ:Prabhandha Manjari 1911.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പക്ഷവും, ഉപാദ്ധ്യായവൃത്തിയെ ആശ്രയിച്ചിരിപ്പാൻ പ്രേരിതന്മാരായിരിക്കുമെന്നും കാണാമായിരിക്കും. ഇംഗ്ലീഷ് ഭാഷയുടെ അഭിവൃദ്ധി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കെ, ഭാഷക്ക് ഇപ്പോൾ ഉള്ള അവസ്ഥയെത്തന്നെ പരിപാലിക്കാൻ മേലിലെങ്ങനെ സാധിക്കുമെന്നുള്ളത് സ്പഷ്ടമാകുന്നില്ല.

യാദൃഛികങ്ങളായ കാരണങ്ങളാൽ ഭാഷക്ക് അഭിവൃദ്ധിയുണ്ടാവാൻ പാടില്ലാത്തവിധത്തിൽ യാതൊന്നുമില്ല. അസാമാന്യമേധാവിയായ ഒരുവൻ കേരളീയരിൽ ഉത്ഭവിച്ച് ഗദ്യമായൊ പദ്യമായൊ ഉള്ള തന്റെ കൃതികളാൽ ഭാഷയെ പോഷിപ്പിക്കാനിടയായാൽ, അത് ഭാഷയുടെ എത്ര ക്ഷീണമായ സ്ഥിതിയിലും ശാശ്വതമായ സമ്പത്തായിത്തന്നെ നിലനില്ക്കുന്നതാണ്. അങ്ങിനെയുള്ളവരുടെ ദൌൎല്ലഭ്യമോ പരതന്ത്രമോ ആണ് ഭാഷാഭിവൃദ്ധിക്ക് ഇപ്പോൾ മുഖ്യതടസ്സമായിത്തീൎന്നിരിക്കുന്നത്. ഇപ്പോൾ മാന്യന്മാൎക്ക് ഭാഷാവിഷയമായിട്ടുള്ള അശ്രദ്ധയുടെ തോതായി ഒരു സംഗതിയെക്കൂടി ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ഭാഷക്ക് ഈയിടെ ഉണ്ടായിട്ടുള്ള അഭിവൃദ്ധിയുടെ ഒരു ലക്ഷ്യമായിട്ടാകുന്നു, ചിലർ വൎത്തമാനക്കടലാസുകളുടെയും മാസികകളുടെയും പെരുക്കത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കേവലം എണ്ണം കൊണ്ടു കാൎയ്യങ്ങൾ നിൎണ്ണയിക്കാമെന്നുണ്ടായിരുന്നെങ്കിൽ കേരളഭാഷക്ക്, ഇതില്പരം സൌഭാഗ്യം വരേണ്ടതില്ല. എന്നാൽ യഥാൎത്ഥമായി ഏതെങ്കിലും വിഷയത്തിൽ ഭാഷക്കുപകരിക്കുന്നവ, ഇവയിൽ എത്ര ചുരുക്കം എന്നു നോക്കുക. എന്നുമാത്രവുമല്ല, ഇവയിൽ ചിലതിനെക്കൊണ്ടു ഭാഷക്കു നേരിടുന്ന വൈകല്യങ്ങളും ആലോചിച്ചുനോക്കുക. ഒന്നാമതായി ഭാഷയുടെ അഭിവൃദ്ധിക്കുവേണ്ടി, അതിന്നാധാരമായി, ജനങ്ങളിൽ ഒരഭിരുചി ജനിപ്പിക്കാൻ വൎത്തമാനപത്രങ്ങൾക്ക് കഴിഞ്ഞിരുന്നു എങ്കിൽ, അവയുടെ സ്ഥിതി അനുഗൃഹീതമായിരുന്നേനെ. എന്നാൽ ഇക്കാൎയ്യം ഇപ്പോൾ അസാദ്ധ്യപ്രായമായി തോന്നുന്നു. വേണ്ടതായ പാണ്ഡിത്യവും, സം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/14&oldid=166578" എന്ന താളിൽനിന്ന് ശേഖരിച്ചത്