താൾ:Prabhandha Manjari 1911.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലായ സംസ്കൃതജപദങ്ങൾ മലയാളത്തിൽ, നപുംസകമായിരിക്കുന്നു എന്നുള്ളതിന്നു സംശയമില്ല. ഭാൎയ്യ, ഗുണവതി മുതലായവ സ്ത്രീലിംഗമായിരിക്കുന്നത് അവയുടെ അൎത്ഥംകൊണ്ടുതന്നെ. 'കളത്രം' എന്ന പദവും മലയാളത്തിൽ സ്ത്രീലിംഗമായെടുക്കാമെന്നു തോന്നുന്നു. സംസ്കൃതത്തിലാകട്ടെ, അൎത്ഥം അനുസരിച്ചു ലിംഗവ്യവസ്ഥ ധാരാളം ഉണ്ടെങ്കിലും, ജീവനില്ലാത്ത വസ്തുക്കളുടെ കാൎയ്യത്തിൽ പദസ്വരൂപം നോക്കി ലിംഗം നിശ്ചയിക്കേണ്ടിയിരിക്കുന്നു.

നളചരിതം കഥകളിയിൽ, ബുദ്ധി അധൎമ്മവിമുഖിയാകും എന്നും, അനൎത്ഥമെല്ലാവൎക്കുമുണ്ടാമേകദാ എന്നതു കഴിഞ്ഞു "ബുദ്ധിയുമപ്പോൾ മോഹിതാ" എന്നും കാണുന്നുണ്ട്. അന്ത്യപ്രാസത്തിന്നു മോഹമുള്ള ഒരു കവി, 'ബുദ്ധിഃ' സംസ്കൃതത്തിൽ സ്ത്രീലിംഗശബ്ദമാകയാൽ, കവിതയിലെ പ്രയോഗം 'ബുദ്ധിയുമപ്പോൾ' എന്നാണെങ്കിലും ബുദ്ധിക്കു വിശേഷണമായി 'മോഹിതം' എന്നുതന്നെ പ്രയോഗിക്കണമെന്നു വൈയാകരണന്നു നിൎബ്ബന്ധിക്കാവുന്നതല്ലെന്നു ഞാൻ വിചാരിക്കുന്നു. കവികൾക്ക് ഇതും ഒരു സ്വാതന്ത്ര്യമായി ഗണിക്കുന്നതിനു വിരോധമില്ല 'ബുദ്ധി' എന്നതിനെ വ്യാകരിക്കുന്നതിൽ നപുംസകലിംഗമെന്നു പറയുന്നതോടുകൂടി, സംസ്കൃതത്തിൽ സ്ത്രീലിംഗമെന്നുകൂടി ഇവിടെ പറയണം. അപ്പോൾ 'മോഹിതാ' മുതലായതിനെ സ്ത്രീലിംഗം(സംസ്കൃതത്തിൽ) എന്നും വ്യാകരിക്കാമല്ലൊ. ഇത് ഈ വക പ്രസിദ്ധപ്രയോഗങ്ങൾക്ക് ഒരു ഗതി കല്പിക്കയാണെന്നേയുള്ളു. 'പോകസാകഥാ' എന്നു വാരിയരുടെ പ്രയോഗം തന്നെയുള്ളതിൽ 'സാ' എന്നും കൂടി ഉള്ളതുകൊണ്ട്, 'കഥാ' എന്നതിനെ സംസ്കൃതസ്ത്രീലിംഗമെന്നു പറയാതെ നിവൃത്തിയുമില്ലല്ലൊ.

അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തിൽ 'ജ്ഞാനദൃഷ്ട്യാ തവദ്ധ്യാനൈകജാതയാ' എന്നുള്ളതിലും രണ്ടു സ്ത്രീലിംഗശബ്ദങ്ങൾ ഉണ്ടെന്നു വ്യാകരിക്കുമ്പോൾ പറ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/38&oldid=166641" എന്ന താളിൽനിന്ന് ശേഖരിച്ചത്