യാതെ നിവൃത്തിയല്ല. മണിപ്രവാളകവിതയിൽ സംസ്കൃതപ്രത്യയങ്ങളോടുകൂടിയ വാക്കുകളെ വ്യാകരിക്കുമ്പോൾ അവയ്ക്കു സംസ്കൃതത്തിലുള്ള ഗതിതന്നെ കല്പിക്കേണമെന്നേ വരികയുള്ളു. 'ഉത്തമമായ കാളിന്ദീനദിയേയും' എന്നും, 'മമപൎണ്ണാശാലാമിവാം' എന്നും അതിൽതന്നെ ഉള്ളതിൽനിന്നു, മലയാളപ്രത്യയങ്ങൾ ഉള്ള വാക്കുകൾ വരുമ്പോൾ, അവ സംസ്കൃതത്തിൽ സ്ത്രീലിംഗശബ്ദങ്ങളായിരുന്നാലും, അവയ്ക്കും അവയുടെ വിശേഷണങ്ങൾക്കും നപുംസകലിംഗമായിട്ടു ഗതി കല്പിച്ചാൽ മതിയെന്നും, അല്ലാത്ത ദിക്കിൽ നിവൃത്തിയില്ലെന്നും വ്യക്തമാണല്ലൊ. 'ഉത്തമയായ' എന്നേ എഴുത്തച്ഛൻ എഴുതിയിരിക്കയുള്ളു എന്നും, ഗ്രന്ഥങ്ങൾ പകൎത്തുന്നതിൽ 'ഉത്തമമായ' എന്നു വന്നിരിക്കാവുന്നതാണെന്നും പറയുന്നവരോടു സമാധാനം പറയാൻ പ്രയാസമാണ്. 'യായ' എന്നോ 'മായ' എന്നോ ആയിരുന്നാലും 'കളായ' എന്നോ 'ങ്ങളായ' എന്നോ ആയിരുന്നാലും കിളിപ്പാട്ടിൽ വൃത്തം യോജിക്കുന്നതാണല്ലൊ. 'ഉത്തമയായ നദി' എന്നുള്ള രീതിയിലും ചില പദ്യകൃതികളിൽ കണ്ടിട്ടുള്ളതായി ഓൎക്കുന്നുണ്ട്. എന്നാൽ ഏതിലാണെന്ന് ഓൎമ്മയില്ല. ഇതിലേക്കു ലക്ഷ്യങ്ങൾ നോക്കാമെന്നു വെച്ചു, ,ഭാഷാനൈഷധചംബുവിൽ നോക്കീട്ടു, 'ശൃണ്വന്തുവാണീമിമാംചേൎത്തീടുമാലാമിമാം' എന്നുള്ള രീതിയിൽ നിസ്തൎക്കമായ രീതിയിലല്ലാതെ, സ്ത്രീലിംഗരൂപത്തിൽ വേണമോ എന്നുള്ള കാൎയ്യത്തിൽ ഗ്രന്ഥകൎത്താവിന്റെ അഭിപ്രായം ഊഹിക്കാവുന്ന വിധത്തിൽ ഒരു പ്രയോഗവും കാണുന്നില്ല. ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലും അങ്ങിനെതന്നെയായിരിക്കുന്നു. 'പരവശതരയാംധരിത്രി', 'ധരണിഭഗവതിയാണല്ലൊ'. 'പ്ര', 'വ്യ' മുതലായ യുക്താക്ഷരാദ്യവാക്കുകൾക്കു മുമ്പെ, ഹൃസ്വസ്വരാന്തമായ ദ്രാവിഡപദത്തെ പ്രയോഗിക്കുന്നതിൽ കവികൾ വിമുഖന്മാരായിരിക്കുന്നതുപോലെ, ഈ നീരസത്തിൽനിന്നും ഒഴിഞ്ഞിരിക്കാൻ കരുതീട്ടുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |