താൾ:Prabhandha Manjari 1911.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൯൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ണാമത്തേയും മനസ്സിലാക്കുന്നു; കവനശക്തികൊണ്ടു പ്രകൃതിയുടെ മാഹാത്മ്യത്തേയും സുഖത്തേയും അറിയുന്നു. ഓരോ ശക്തികളും സിദ്ധിക്കുന്തോറും മനുഷ്യൻ ഔന്നത്യത്തെ പ്രാപിക്കുന്നു. ഒരാൾക്കു ഈ ശക്തികൾ ഉണ്ടാകുന്നതുകൊണ്ടു മറ്റൊരാൾക്ക് ഇവ ഇല്ലാതെവരുന്നില്ല. ഈ ശക്തികൾ ഓരോ അക്ഷയപാത്രങ്ങളാകുന്നു. ആൎക്കാൎക്ക് എത്രയെത്ര വേണമൊ, അവരവൎക്ക് അത്രയത്ര എടുത്ത് ഉപയോഗിക്കാം. പിന്നെയും പാത്രത്തിൽ ഒരു കുറവും വരികില്ല. ഈ ശക്തികൾ ഒരാളുടെ സ്വന്തസമ്പാദ്യമല്ല. അവയിൽ അട്ടിപ്പേർ അവകാശം ആൎക്കുമില്ല. അനുഭവിക്കാമെന്നു മാത്രമേയുള്ളു. നാം ഉപയോഗിക്കുന്നിടത്തോളം, അവ നമ്മുടെ അധീനത്തിലിരിക്കും. ഉപയോഗിക്കാത്തപക്ഷം അവ നമുക്കു വഴിപ്പെടുകയില്ല.

മേൽ വിവരിച്ച ശക്തികളെ ഉപയോഗിക്കാൻ തക്കവണ്ണം നമ്മുടെ മനസ്സ് ഉൽകൃഷ്ടമാകുമ്പോൾ, ധൎമ്മബോധത്തിന്റെ അന്വശരതയും, ന്യായത്തിന്റെ മാഹാത്മ്യവും, സ്നേഹത്തിന്റെ ജയഭേരിയും, അതിനു വിഷയീഭവിക്കുന്നു. ഈ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ നാം ഈ ജ്ഞാനമാൎഗ്ഗത്തെ അനുവൎത്തിക്കയല്ലാതെ അഹങ്കാരമൂഢന്മാരായി പ്രവൎത്തിക്കയില്ല. ജ്ഞാനിക്ക് ആത്മബോധമല്ലാതെ കൂട്ടുകാർ വേറെ ആവശ്യമില്ല, ആത്മാവിൽ സകലലോകങ്ങളും അനുഭൂതങ്ങളായി അയാൾ കാണുന്നു.

ഈ ശക്തികൾ അനശ്വരകളാകുന്നു. ഓരോന്നിനും എല്ലാത്തിന്റേയും കൂടിയ ബലമുണ്ട്. അവ പരസ്പരസഹയികളായിരിക്കുന്നതിനാലത്രേ ലോകം നിലനില്ക്കുന്നത്. അവയെ അറിഞ്ഞ് അവയുടെ അറിഞ്ഞ് അവയുടെ നിയമങ്ങളെ അനുസരിച്ചു പ്രവൎത്തിക്കുന്നതിനാലാണ് മനുഷ്യന്റെ ബലമിരിക്കുന്നത്. അനുസരണശീലമുള്ളവനല്ലാതെ ആജ്ഞാശക്തിയുണ്ടാകയില്ലല്ലൊ. കമ്പിത്തപാലിൽകൂടി ലോകമൊട്ടുക്കു വൎത്തമാനങ്ങൾ സഞ്ചരിക്കുമ്പോൾ, ഇടയ്ക്കുള്ള ആപ്പീസ്സിൽ കൂട്ടിത്തൊടുത്തീട്ടുള്ള കമ്പിയിൽകൂടി വൎത്തമാനമെല്ലാം അവി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/103&oldid=166538" എന്ന താളിൽനിന്ന് ശേഖരിച്ചത്