സ്കരിച്ച രുചിയും, സൎവ്വോപരി സൽസ്വഭാവവും ഉള്ള പത്രാധിപന്മാർ നമ്മുടെ ഇടയിൽ വൎദ്ധിച്ചിരുന്നു എങ്കിൽ, അതെത്ര നന്നായിരുന്നേനെ. ഇപ്പോളാവട്ടെ, സത്തായിട്ടുള്ളതിനെ അസത്തായിട്ടു കാണിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി അസൂയാമലീമസചേതസ്സുകളായും വിവരമില്ലായ്കയാൽ അനക്ഷരകുക്ഷികളായും നടക്കുന്ന പത്രാധിപരാക്ഷസന്മാരിൽനിന്ന്, ഇപ്പോൾ കേരളഭാഷാസാഹിത്യവിഷയത്തിൽ അത്യന്താദരണീയനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുമുതൽപേൎക്കുംകൂടി അസ്വാസ്ഥ്യം ജനിച്ചിട്ടുണ്ടെന്നുള്ളതുതന്നെ, ഇവരുടെ പ്രവൃത്തിവൈലക്ഷണ്യത്തിന് നല്ല ലക്ഷ്യമാകുന്നു. നമ്മുടെ ഇടയിൽ പത്രങ്ങൾ വൎദ്ധിച്ച് വൎദ്ധിച്ച്, ഇനിയുണ്ടാകാൻ പോകുന്ന പത്രങ്ങൾക്ക്, ഒരു സരസൻ പറഞ്ഞതുപോലെ, "രാമൻപിള്ള" (ഇതിൽ ഭൂമിയിലുള്ള രാമൻപിള്ളമാരുടെ കഥ മാത്രം പ്രസ്താവിക്കപ്പെടും) "ത്രികോല്പക്കൊന്ന" (ത്രികോല്പക്കൊന്ന ആവശ്യമുള്ള കഷായങ്ങളെക്കുറിച്ചുമാത്രം പറയും) എന്നിങ്ങിനെ കൂടി പേരുകൾ ഇടാൻ ഇടയാകുമെന്നു തോന്നുന്നു. സുശിക്ഷിതമായ അഭിപ്രായങ്ങൾ ഉള്ളവർ പത്രാധിപവൃത്തിയെ സ്വീകരിക്കുന്നത്, പക്ഷേ, ഇപ്പോഴത്തേക്കാൾ ഭാഷാഭിവൃദ്ധിക്ക് ഹേതുവായി തീരാമെന്നുതോന്നുന്നു.
ഭാഷയുടെ ദാരിദ്ര്യം തൎജ്ജമചെയ്തു നിവൎത്തിക്കാം എന്നു വിചാരിക്കുന്നവർ വളരെ ഉണ്ടായിരിക്കുമെന്നു തോന്നുന്നു. എന്നാൽ മുമ്പൊരിക്കൽ കണ്ട ഒരു തൎജ്ജമക്കമ്പനിയുടെ മുന്നറിയിപ്പു കണ്ടതുപ്രകാരമാണ് ഈ വിഷയത്തിൽ ചെയ്യാൻപോകുന്ന ശ്രമത്തിന്റെ രീതി എങ്കിൽ, അതിനെപ്പററി വൈരസ്യമായി ഒന്നും സംസാരിപ്പാൻ വിചാരിക്കുന്നില്ലാത്തതുകൊണ്ടു, യാതൊന്നുംതന്നെ ആ വിഷയത്തിൽ പ്രസ്താവിക്കാൻ ഇച്ഛിക്കുന്നില്ല.
- പി.കെ.നാരായണപിള്ള ബി.എ., ബി.എൽ.
- പി.കെ.നാരായണപിള്ള ബി.എ., ബി.എൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |