താൾ:Prabhandha Manjari 1911.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നമ്മുടെ കൃഷിപരിഷ്കരണം ൧൧൩

പരിഷ്കരണത്തെപറ്റി ഏതാനും കാൎയ്യങ്ങൾ മാത്രമേ ഞാൻ ഇവിടെ പ്രസ്താവിക്കുവാൻ ശ്രമിക്കുന്നുള്ളു. കൃഷിപരിഷ്കരണത്തിന് ആദ്യമായി നാം അറിയേണ്ടതു നമ്മുടെ ഇപ്പോഴത്തെ കൃഷിയിൽ വല്ലതും തരക്കേടുകളുണ്ടോ എന്നും, ഉണ്ടെങ്കിൽ അവ ഏതെല്ലാമെന്നും, അവയെ ഏതു പ്രകാരത്തിൽ മാറ്റാമെന്നും ആണ്.

ഈ കാൎയ്യങ്ങളെപറ്റിയാകുന്നു ഞാൻ ഈ പ്രസംഗത്തിൽ പ്രാധാനമായി പ്രസ്താവിക്കുവാൻ പോകുന്നത്. ഇതോടുകൂടു കൃഷിക്കാരുടെ ഇടയിൽ സ്വരുമിപ്പിനുള്ള ആവശ്യകതയെപറ്റിയും കുറച്ചു വിസ്തരിക്കണമെന്നു വിചാരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെ പറ്റി വളരെ സംക്ഷിപ്തമായിട്ടു മാത്രമേ ഇവിടെ വിവരിക്കുവാൻ നിവൃത്തിയുള്ളു. പക്ഷെ ഇവയിൽ മിക്കതിനെപറ്റിയും പ്രത്യേകപ്രസംഗങ്ങളുണ്ടാകുമെന്നുള്ളതുകൊണ്ട് ഇത് ഇനി വരാൻ പോകുന്നവയുടെ ഒരു മുഖവുരയായിട്ടു മാത്രമേ ഗണീക്കപ്പെടുവാൻ പാടുള്ളു.

ശാസ്ത്രീയമായ കൃഷിയെപറ്റി വൎത്തമാനപത്രങ്ങളിൽ നിന്നു മാത്രം അറിഞ്ഞിട്ടുള്ളവരുടെ അഭിപ്രായത്തിൽ, തിരുവിതാംകൂറിലെ കൃഷിപ്രദായങ്ങൾ ഏറ്റവും നികൃഷ്ടവും, ശാസ്ത്രീയതത്വങ്ങൾ കൊണ്ട് ഇവയെല്ലാം ഏറെകുറെ നന്നാക്കാവുന്നവയുമാകുന്നു എന്നാണ്. പക്ഷെ പത്രങ്ങളിലോ, മറ്റു രാജ്യങ്ങളിലോ, രീതി അനുസരിച്ച് എഴുതീട്ടുള്ള പുസ്തകങ്ങളിലോ കാണുന്നതെല്ലാം നമ്മുടെ രാജ്യത്തേക്കും ചേൎച്ചയായിരിക്കുമെന്നു വിചാരിക്കുന്നതു ശരിയായിട്ടുള്ളതല്ല. എന്നുമല്ല, കൃഷിക്കു മുഖ്യമായിട്ടുള്ളതു പരിചയമാണ്. പരിചയംകൊണ്ടുണ്ടാകുന്ന അരിവു ശാസ്ത്രസിദ്ധമായ അറിവിനേക്കാൾ വളരെ വിലയേറിയതും ഉപയോഗമുള്ളതുമാണ്. തിരുവിതാംകൂറിലെ കൃഷിക്കാൎക്ക് പരിചയംകൊണ്ടുള്ള അറിവില്ലെന്നു യാതൊരുത്തരം വാദിക്കുകയില്ല. അനേകം ശതവൎഷമായി ഈ തൊഴിലുകൊണ്ടുമാത്രം നിത്യവൃത്തി കഴിച്ചുവരുന്ന നാം മറ്റനേകം രാജ്യക്കാരെ അപേക്ഷി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/118&oldid=166554" എന്ന താളിൽനിന്ന് ശേഖരിച്ചത്