താൾ:Prabhandha Manjari 1911.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ആവശ്യങ്ങൾക്കു` ഇത്രചുരുക്കം പള്ളിക്കൂടങ്ങൾ മതിയാവുകയില്ല. ആയതുകൊണ്ടു വ്യ്വസായവിദ്യാഭ്യാസത്തിനു പാടുള്ളേടത്തോളം പ്രാചരം ഉണ്ടാക്കാൻ ശ്രമിക്കേണ്ടതു ദേശാഭിമാനികളുടെ കൎത്തവ്യകൎമ്മമാണ്.

പ്രസാരകവ്യവസായത്തിന് ആവശ്യമായ വിദ്യാഭ്യാസത്തിന്റെ പ്രചാരം ഇതുവരെയായിട്ടും മതിയായിട്ടില്ല. ഈ കാൎയ്യത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ കഥ വളരെ ഭേദമാണ്. പഞ്ചാബിന്റെ കഥയും ദോഷമല്ല. പ്രാസാരക വ്യവസായം അല്ലെങ്കിൽ വാണിജ്യവിദ്യാഭ്യാസം ഇൻഡ്യയുടെ ഇപ്പോഴത്തെ തിടുക്കമായ രസതന്ത്രംമുതലായ ശാസ്ത്രങ്ങൾ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുള്ള ഈ കാലത്തു, മറ്റുള്ളവരോടു കിടപിടിക്കുവാൻ സകലവ്യാപാരങ്ങളിലും ശാസ്ത്രജ്ഞാനം അത്യാവശ്യമായിട്ടാണ് തീൎന്നിരിക്കുന്നത്. ശാസ്ത്രജ്ഞാനത്തിന്റെ അപേക്ഷയല്ലാതെ നമ്മുടെ നാട്ടിലെ വണിക്കുകൾക്കും ശില്പികൾക്കും ക്ഷേമാഭിവൃദ്ധിക്കു മറ്റെന്താണ് ഗതി? വ്യവസായവിദ്യാഭ്യാസം തനിച്ചു പകുതിവഴി മാത്രമേ പോകയുള്ളു. എന്നുതന്നെയല്ല, വാണിജ്യവിദ്യാഭ്യാസം നിഷ്ഫലമായും തീരും. ശിക്ഷിത പടുത്വമുള്ള ശില്പികളും വണിക്കുകളും, നൂലും സൂചിയും പോലെയിരിക്കണം. നൂലിനെ വേണ്ടവഴിക്കു സൂചിയെങ്ങിനെ കൊണ്ട്പോകുന്നുവോ, അപ്രകാരം തന്നെ, ശില്പവിദ്യയെ വേണ്ടവഴിക്കു കൊണ്ടുപോകുന്നതു വാണിജ്യമാണ്. വണിക്കിനു ശാസ്ത്രജ്ഞാനത്തിനു പുറമേ, വാണിജ്യത്തിലുള്ള ആധുനികസമ്പ്രദായങ്ങളിൽ പരിചയവും ബുദ്ധിവൈഭവവും കാൎയ്യസ്ഥതയും ഉണ്ടെങ്കിൽ മാത്രമേ, അവിടവിടെപ്പെട്ടുകിടക്കുന്ന വ്യവസായങ്ങളെ യോജിപ്പിക്കാനും തന്നിമിത്തം വിവിധങ്ങളായ കച്ചവടങ്ങളെ സംയോഗിപ്പിക്കുവാനും ആകെപ്പാടെ നാട്ടിനു ക്ഷേമത്തെ ഉണ്ടാക്കാനും സാധിക്കയുള്ളു. ഈ വിഷയത്തിൽ മറ്റുള്ളതൊഴിൽക്കാൎ, വക്കീലന്മാരാകട്ടേ, ഉദ്യോഗസ്ഥന്മാരാകട്ടേ, എ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/147&oldid=166586" എന്ന താളിൽനിന്ന് ശേഖരിച്ചത്