താൾ:Prabhandha Manjari 1911.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വാണിജ്യവിദ്യാഭ്യാസം ൧൫൫

രണം വിദ്യാൎത്ഥികൾക്കുണ്ടാകയില്ലെന്നും ഉള്ളതാണ്. എന്നാൽ ഡി.സി. പരീക്ഷയ്ക്ക് അത്യന്തം ഉപയുക്തമെന്ന് ശിപാൎശിചെയ്തിട്ടുള്ള പാഠവിഷയങ്ങളെ സൂക്ഷമമായും നിൎവ്യാജമായും പരിശോധിക്കുന്ന പക്ഷം ഈ ശങ്ക അനസ്പദമാണെന്നും, ഡി. സി. പരീക്ഷക്കുള്ള വിഷയങ്ങൾ ബുദ്ധിയെ പരിഷ്കരിക്കുന്ന കാൎയ്യത്തിൽ ബി.എ. പരീക്ഷക്ക് തീൎച്ചയാക്കീട്ടുള്ള വിഷയങ്ങളെക്കാൾ ഒട്ടും താഴെയല്ലെന്നും, സൎവ്വകലാശാലമൂലമായ മാനസപരിഷ്കാരത്തെപറ്റി ബലമായി വക്കാലത്തു പിടിച്ച് വാദിക്കുന്ന ഏറ്റവും പരിഷ്കൃതമാനസനായ പക്ഷവാതിക്കുപോലും ബോദ്ധ്യമാവുന്നതാണ്. തൊഴിലിൽ വിജയം‌പ്രാപിക്കണമെന്ന് താല്പൎയ്യമുള്ള ഏവനും സാമാന്യമായ ചിത്തസംസ്കരണം ഒഴിച്ചുകൂടാത്തതാണെന്നു നമുക്ക് വിചാരമുള്ളതുകൊണ്ടാണ് വാണിജ്യവിദ്യാഭ്യാസത്തെ സൎവകലാശാലയോട് ഏകീകരിക്കണമെന്നു നാം അപേക്ഷിക്കുന്നത്. സർ ഫിലിപ്പ് മാഗ്നസ്സ് പറഞ്ഞിരിക്കുതെന്തെന്ന് നോക്കുക. "വൈദ്യം, നിയമം, എഞ്ചിനീയറിങ്ങ്, വാണിഭം ഇത്യാദിയായി സകല തൊഴിലുകൾക്കും ഉപയുക്തമായ എല്ലാത്തരം പഠിപ്പുകളെയും ഒരുപോലെ ഉദാരശീലത്തോടുകൂടി പോഷിപ്പിക്കയും ,പലവിധം തൊഴിലുകൽക്ക് കൊള്ളിക്കത്തക്ക ശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യമാൎഗ്ഗമായി സൎവകലാശാലസ്ഥാനലബ്ധിക്ക് ഇടയാക്കുന്ന പാഠക്രമങ്ങളെ ആലോചിക്കയും, അങ്ങിനെ തിരഞ്ഞെടുക്കുന്ന പാഠക്രമങ്ങൾക്ക് ആസ്പദമായ വിഷയങ്ങളിൽ ജ്ഞാനം വൎദ്ധിപ്പിക്കുകയും അവയെ സംബന്ധിച്ച് സ്വയമായ പരിശോധനകൾ നടത്തുകയും, വേണ്ടുവണ്ണം പ്രോത്സാഹിപ്പിക്കയും ചെയ്യുന്നതാണ് ഒരു സൎവ്വകലാശാലയുടെ ജോലി. എല്ലാം അദ്ധ്യാപകന്മാരുടേയും പരമമായ ഉദ്ദേശ്യം ജ്ഞാനത്തിനുവേണ്ടി തന്നെ ജ്ഞാനത്തെ സ്നേഹിക്കുവാൻ ഉത്സാഹിപ്പിക്കേണ്ടതാണല്ലൊ. എന്നാൽ ജ്ഞാനസമ്പാദനത്തിങ്കൽ ശാസ്ത്രമാൎഗ്ഗത്തെ ഉപേക്ഷിക്കുന്ന

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/160&oldid=166601" എന്ന താളിൽനിന്ന് ശേഖരിച്ചത്