൨ | പ്രബന്ധമഞ്ജരിരണ്ടാംഭാഗം | |
യിരിക്കുന്നത്. ഇങ്ങിനെയിരിക്കെ, സ്വഭാഷ നിശ്ചയമില്ലാത്ത ഒരുവൻ മേല്പറഞ്ഞ കാര്യങ്ങൾ നേരിട്ടു നടത്തുവാൻ അപ്രാപ്തനായിരിക്കുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. സ്വഭാഷ നിശ്ചയമില്ലാത്ത ഒരുവൻ, തന്റെ നാട്ടുകാരെ സംബന്ധിച്ചേടത്തോളം, ഒരു മൂകന്റേയോ "പരദേശിയു"ടേയോ സ്ഥിതിയിൽ ഇരിക്കേണ്ടിവരുമെന്നുള്ളതിന്നു സംശയമില്ല. ഈ സ്ഥിതിയിൽ ഇരിക്കരുതാത്തതും ഇരിപ്പാൻ നിവൃത്തിയില്ലാത്തതുമാകുന്നു.
മേല്പറഞ്ഞ കാര്യങ്ങൾ നടത്തേണ്ടതിലേക്കു, സ്വഭാഷ സംസാരിപ്പാൻ മാത്രം വശമാക്കിയാൽ മതിയെന്നു ചിലർ പറയുമായിരിക്കാം.ക്രമപ്രകാരം അഭ്യസിക്കാതെ സ്വഭാ സംസാരിച്ചുവരുന്ന ആളുകൾ വളരെയുണ്ട്. എങ്കിലും അവരുടെ സംസാരം, ക്രമപ്രകാരം അഭ്യസിച്ചിട്ടുള്ളവരുടേ തിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ള സത്യത്തെ നിഷേധിപ്പാൻ ആർക്കും ധൈര്യമുണ്ടാകുന്നതല്ല. സ്വഭാഷ, എഴുതുകയും വായിക്കയും ചെയ് വാനുള്ള അറിവു സമ്പാദിച്ചിട്ടില്ലാത്ത ആളുകൾ പ്രായേണ വഞ്ചിതരായി ഭവിക്കുന്നുണ്ട്. ഒരുവൻ ഏതെല്ലാം ഭാഷകൾ, എത്രത്തോളം
അഭ്യസിക്കുമെന്നു മുമ്പുകൂട്ടി തീർച്ചപ്പെടുത്തുവാൻ പ്രയാസം. തീർച്ചപ്പെടുത്തിയാൽതന്നെയും, ആ നിലയിലേക്ക് എത്തുമോ ഇല്ലയോ എന്നുള്ള വിവരം ദൈവത്തിനുമാത്രമേ അറിഞ്ഞുകൂടൂ. അങ്ങിനെയിരിക്കെ, "പിടിച്ചതിനെ വിട്ടു പറക്കുന്നതിനെ പിടിപ്പാൻ നോക്കുക" എന്നുള്ളതിൻപ്രകാരം പ്രവർത്തിപ്പാൻ ഒരുമ്പെടുന്നതു ഒരു പ്രകാരത്തിലും നന്നായിരിക്കയില്ലെന്നു പ്രത്യേകിച്ചു പറയേണമോ? സ്വഭാഷ സംസാരിക്കാതെ ജീവിപ്പാൻ പ്രയാസമാകകൊണ്ടും, അന്യഭാഷ അഭ്യസിപ്പാൻ സംഗതി വരുമോ എന്നും. സംഗതിവരുമെങ്കിൽ എത്രത്തോളം പഠിക്കുമെന്നും മുമ്പുകൂട്ടി തീർച്ചപ്പെടുത്തുവാൻ നിവൃത്തിയില്ലാതിരി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |