താൾ:Prabhandha Manjari 1911.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഹെൎമ്മൻഗുണ്ടൎത്ത്പണ്ഡിതർ ൮൩

പുസ്തകങ്ങൾ അച്ചടിച്ചു പ്രചാരംവരുത്തുകകൂടി ചെയ്തിരുന്നു. ഈ പ്രവൃത്തിയിലെല്ലാം സായ്പിന്നു മുഖ്യമായി സഹായിച്ചവരിൽ ഒരാൾ, കൊല്ലം ൯൮൫_ൽ മൂപ്പുകിട്ടിയ കൊച്ചിയിലെ വീരകേരളമഹാരാജാവ് തിരുമനസ്സിലെ പുത്രനും, ക്രിസ്തുമതാവലംബിയും ആയിരുന്ന ദിവ്യശ്രീ യാക്കോബ് രാമവൎമ്മൻ എന്ന ആളായിരുന്നു. ഇദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും നല്ല നിപുണനായിരുന്നതുകൂടാതെ, മരാമണ്ണ് മെത്രാന്റെകൂടെ (മാർ അത്താനസ്യോസ്) മതിരാശി ബിഷപ്പ്കോറീസ്കൂളിലും, പൂനയിലെ ഒരു ശാലയിലും ഇംഗ്ലീഷ് പഠിച്ചിരുന്നതിനാൽ, ആ ഭാഷയിലും സാമാന്യത്തിലധികം പാണ്ഡിത്യമുള്ള ഒരാളായിരുന്നു.

ശീമയിലെക്കുപോകുമ്പോൾ കപ്പലിലും, സ്വദേശത്തിലും വെച്ചു പ്രവൎത്തിക്കേണം എന്ന ഉദ്ദേശത്തിന്മേൽ മലയാളനിഘണ്ഡുവിന്നും, വ്യാകരണത്തിന്നും വേണ്ടി ശേഖരിച്ചിരുന്ന പുസ്തകങ്ങളും, കുറിപ്പുകളും കൂടെ കൊണ്ടൂപോയിരുന്നതിനാൽ, (അവിടെ നിന്നു മേലാൽ ഇന്ത്യാരാജ്യത്തേക്കു തിരിച്ചുപോവാൻ പാടില്ലെന്നു വൈദ്യന്മാർ ഖണ്ഡിതമായി കല്പിച്ചതു നിമിത്തം) ൧൮൭൦-‌ാം കൊല്ലത്തിന്നിടയിൽ ഈ രണ്ടു വിലയേറിയ പുസ്തകങ്ങളും എഴുതിതീൎത്തു, മംഗലപുരത്തു സ്ഥപിച്ചിരുന്ന പുതിയ അച്ചുശാലയിലേക്ക് അയച്ചുകൊടുത്തു. വിദ്യാപരിശീലനമുള്ള മലയാളികളെപ്പേരും ഈ രണ്ടു പുസ്തകങ്ങളും കണ്ടിരിപ്പാൻ ഇടയുള്ളതിനാൽ, അന്യദിക്കുകാരനായ ഒരാൾ നമ്മുടെ ഭാഷക്കുവേണ്ടി എത്ര അദ്ധ്വാനിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രസ്താവിപ്പാനാവശ്യമില്ല. എങ്കിലും, 'ഗദ്യകവിഭാരത' ത്തിൽ ഇദ്ദേഹത്തെ 'പുരൂരവസ്സി' നോടുപമിച്ചിട്ടുണ്ടെന്നുള്ള സംഗതി ഇവിടെ പ്രസ്താവയോഗ്യമായിരിക്കുന്നു. മലയാളത്തിലേക്കു പോവാൻ പാടില്ലെന്നു വൈദ്യന്മാർ കല്പിച്ചതു ഗുണ്ടൎത്ത് പണ്ഡിതൎക്ക് അത്യന്തം മനഃക്ലേശത്തിന്നു കാരണമായിരുന്നെങ്കിലും, ൩൫ വൎഷങ്ങളോളം പിന്നെയും മിഷ്യനെ ചേൎന്നുതന്നെ വി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/88&oldid=166696" എന്ന താളിൽനിന്ന് ശേഖരിച്ചത്