൧൪൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം
ലും വേലചെയ്തു ദിവസം അര ഉറുപ്പിക സമ്പാദിച്ചുകൊള്ളാമെന്നു ധൈൎയ്യമുള്ള വേലക്കാരൻ നമ്മുടെ രാജ്യത്തു നൂറിൽ ഒന്നോ രണ്ടോ? യൂറോപ്പിലും അമേരിക്കയിലും, നേരേമറിച്ച്, അങ്ങിനെ ധൈൎയ്യമില്ലാത്തവർ നൂറിൽ ഒന്നോ രണ്ടോ! കച്ചവടക്കാരൻ, ഹുണ്ടിക്കാരൻ, എൻജിനിയൎ, ശില്പി എന്നിങ്ങനെയുള്ള ഓരോ വകക്കാരേയും അതാതാളുടെ തൊഴിലുകളിൽ പരിചയൈപ്പിക്കുക, എന്നുവേണ്ട, ഓരോ തൊഴിലിന്റേയും തത്വങ്ങളേയും തന്ത്രങ്ങളേയും നിശ്ശേഷം അവരെ പഠിപ്പിച്ചു വിടുകയാകുന്നു മേല്പറഞ്ഞ വിദ്യാലയങ്ങളുടെ ധൎമ്മം. ഇതുകൊണ്ടാണ് യൂറോപ്പിലും അമേരിക്കയിലും, എവിടെ നോക്കിയാലും വ്യവസായിയെ രാജ്യക്ഷേമപദ്ധതിയിൽ പുരോഗാമിയായും, അവിടെയുള്ള കച്ചവടക്കാരനെ വാണിജ്യലോകനിയന്താവായും കാണുന്നത്.
വ്യവസായങ്ങളെ സംബന്ധിച്ച് ഇൻഡ്യാ രാജ്യത്തിലും, പ്രത്യേകിച്ചു കേരളത്തിലും, ചില അഭിപ്രായഭേദങ്ങൾ ഇയ്യിടയിൽ കണ്ടുതുടങ്ങിയിട്ടുള്ളതു ശുഭസൂചകംതന്നെ. അങ്ങാടികളിൽ പൊതികെട്ടിക്കളയാറുള്ള ഉണക്കുവാഴപ്പോളകൾകൊണ്ടു മുണ്ടുകളും, കുളങ്ങളുടെ വക്കുകളിൽ പാറാവുകാരായി നിൎത്താറുള്ള സംഭാരപ്പുല്ലുകളെക്കൊണ്ട് ഒരുതരം തൈലവും ഉണ്ടാക്കുന്നതു നന്നെന്ന് എപ്പോൾ നമ്മുടെ നാട്ടുകാരിൽ ഒരാൾക്കെങ്കിലും തോന്നിയോ, അപ്പോൾ തന്നെ, നമ്മുടെ രാജ്യത്തിന്നു നല്ലകാലം വന്നുവെന്നു പറയാം. ഇപ്പോൾ കേവലം വെളുത്തേടന്മാരും നാട്ടുവൈദ്യന്മാരും മാത്രം ഉപയോഗിച്ചുപോരുന്ന 'അമരി"യെന്ന ചെറ്റിയിൽനിന്നു നീലം ഉണ്ടാക്കാൻ തുടങ്ങാത്തതും, അപ്രകാരംതന്നെ, ഈ കേരളത്തിൽ പലദിക്കുകളിലും അനുഭവിച്ചുകിടക്കുന്ന 'അഭ്രം', അല്യൂമിനീയം' എന്നീലോഹങ്ങളെ ആരും എടുക്കാൻ ശ്രമിക്കാത്തതും എന്തോരുകഷ്ടമാണ്! ഇപ്പോളെങ്കിലും ഈ വക വിഷയങ്ങളിൽ ബഹുജങ്ങൾക്ക് ഒരു താല്പൎയ്യം ജനിച്ചിട്ടുള്ളതിനെപറ്റി സന്തോഷിക്കേണ്ടതാണ്. എന്നാലും, ജാപ്പാൻ മുതലായ രാജ്യങ്ങളിൽ ഓരോ വ്യവസായ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |