താൾ:Prabhandha Manjari 1911.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൧൩൬ പ്രബന്ധമഞ്ജരിരണ്ടാംഭാഗം


ശ്രയിച്ചിരുന്നു. നമ്മുടെ ഉപജീവനമാൎഗ്ഗം പ്രധാനമായി കൃഷിയിലും, കൃഷിയുടെ ഫലം മിക്കവാറും കന്നുകാലികളിലുമാകായാൽ, നമുക്ക് ഏതുവിധത്തിലെങ്കിലും ഉൽക്കൎഷം വേണമെന്നാഗ്രഹിക്കുന്നവർ ആദ്യമായി ചെയ്യേണ്ടതു മുൻ വിവരിക്കപ്പെട്ട പരിഷ്കാരമാകുന്നു.

കൃഷി പരിഷ്കരിക്കാനുള്ള പല മാൎഗ്ഗങ്ങളും ഞാൻ പ്രസ്താവിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ ഉപജീവനത്തിന് അപരിത്യാജമായിരിക്കുന്ന ഈ തൊഴിൽ അഭ്യുദയത്തെ പ്രാപിക്കണമെങ്കിൽ ഗവൎമ്മേണ്ടും പ്രജകളും യോജിച്ചു പ്രവൎത്തിക്കേണ്ടതാകുന്നു. ഗവൎമ്മേണ്ട് ഈ കാൎയ്യത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ടെന്നു നിങ്ങൾക്ക് എല്ലാവൎക്കും അറിയാമല്ലൊ. എന്നാൽ ഗവൎമ്മേണ്ടിന്റെ പ്രയത്നത്തിനു ഫലപ്രാപ്തി വരണമെങ്കിൽ,കൎഷകന്മാരുടെ സഹകരണം ഏറ്റവും ആവശ്യമാകുന്നു. സംഘബലം മറ്റുള്ള കാൎയ്യങ്ങളിലെന്നപോലെ കൃഷിയിലും വേണ്ടതാകുന്നു. പരിഷ്കാരജന്യമായ ഐശ്വൎയ്യത്തിന്റെ രംഗസ്ഥലമായ ജപ്പാൻ രാജ്യത്തിൽ, കൎഷകസംഘങ്ങൾ വളരെ കാൎയ്യങ്ങൾ നിൎവഹിക്കുന്നുണ്ട്. അവിടെ ഓരോ പ്രവൃത്തിതോറും ഓരോ സമാജങ്ങളുണ്ട്. ഈ സഭകൾ അനേകം ചേൎന്നു താലൂക്കുസമാജവും, താലൂക്കു സമാജങ്ങൾ വളരെ ചേൎന്നു ഡിവിഷ്യൻ സമാജങ്ങളും ഉണ്ട്. ഇവയ്ക്ക് എല്ലാറ്റിനും കേന്ദ്രമായി തലസ്ഥാനത്തിൽ ഒരു സമാജമുണ്ട്. പരിശ്രമശീലന്മാരായ മെമ്പൎമാരുടെ പ്രയത്നത്താൽ അനേകം കാൎയ്യങ്ങൾ അവിടെ നിൎവ്വഹിക്കപ്പെടുന്നുണ്ട്. ഒരു പുതിയ ധാന്യം നട്ടുപരീക്ഷിക്കുവാനോ, വെള്ളം ഇറയ്ക്കാനൊ മറ്റൊ ഒരു വിലയേറിയ യന്ത്രം വാങ്ങുവാനോ, കൃഷിക്കാരിൽ ഒരുവനു സാധിക്കാതെ വരാം. ആ വക കാൎയ്യങ്ങൾ ചെയ്യുന്നതു കൎഷകസമാജങ്ങളാകുന്നു.

നമ്മുടെ രാജ്യത്തിൽ പല ഭാഗങ്ങളിൽനിന്നും വന്നിരിക്കുന്ന പ്രമാണീകളായ നിങ്ങൾ യോജിച്ചു പ്രവൃത്തിക്കുന്നതായാൽ, നമുക്കു കൎഷകസമാജങ്ങളൊ, അതിലും ഉപരിയായ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/141&oldid=166580" എന്ന താളിൽനിന്ന് ശേഖരിച്ചത്