താൾ:Prabhandha Manjari 1911.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യവസായവിദ്യാഭ്യാസം ൧൩൭

സ്ഥാപനങ്ങളൊ നിഷ്പൃയാസമായി ഉണ്ടാവുന്നതാണ്. നിങ്ങൾക്ക് എല്ലാവൎക്കും താല്പൎയ്യമുള്ള പക്ഷം ഈ പ്രജാസഭ കഴിഞ്ഞ ഉടനെ തന്നെ, നമുക്ക് ഒരു കൃഷിസംഘം ഏൎപ്പെടുത്താവുന്നതാണ്. ഈശ്വരസഹായം ഉണ്ടായിരുന്നാൽ, നമ്മുടെ ഉദ്യമങ്ങൾ സഫലമായിത്തീരുകയും കൃഷി ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിക്കയും ചെയ്യുന്നതാണ്.

എൻ. കുഞ്ഞൻപിള്ള എം.എ,

ബി.എസ്.സി, പി.എച്ച്.ഡി.

വ്യവസായവിദ്യാഭ്യാസം.

വ്യവസായം, ഉല്പാദകമെന്നും പ്രസാരകമെന്നും രണ്ടുവിധമാകുന്നു. ഉല്പാദകമെന്നാൽ ഇഷ്ടസാധനങ്ങളെ ഉണ്ടാക്കുക. പ്രസാരകമെന്നാൽ ആ സാധനങ്ങളെ ആവശ്യക്കാൎക്കു് കഴിയുന്നതും എളുപ്പത്തിൽ സമ്പാദിക്കത്തക്ക നിലയിൽ വ്യാപാരം ചെയ്യുക. ഉദാഹരണത്തിനുവേണ്ടി ഘടനിൎമ്മാണവ്യവസായത്തെ എടുക്കാം. വ്യവസായത്തിന്റെ സാമാന്യഗുണങ്ങളായ ഉല്പാദകത്വവും, പ്രസാരകത്വവും ഘടനിൎമ്മാണത്തിലുണ്ട്. മണ്ണിന്മേൽ കുശവൻ എടുക്കുന്ന വേലയുടെ ഫലമായി, ഇഷ്ടസാധനങ്ങളെകൊണ്ട് അവയ്ക്കു പ്രചാരവും ഉണ്ടാകുന്നു.

നിൎമ്മാണവ്യാപാരങ്ങൾക്ക് ഉപയുക്തമായ വിദ്യാഭ്യാസം എന്നുവെച്ചാൽ എന്ത്? മേൽ പറഞ്ഞ കുശവന്റെ ഉദാഹരണത്തെ തന്നെയെടുക്കാം. വയലുകളിൽ ആരും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/142&oldid=166581" എന്ന താളിൽനിന്ന് ശേഖരിച്ചത്