താൾ:Prabhandha Manjari 1911.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിഷയക്രമംകൊണ്ടും ഈ പ്രതിബന്ധം നീക്കുവാൻ വഹ്യാത്തതല്ല. സൎവകലാശാലയ്ക്കുധീനമായിട്ടുള്ള നമ്മുടെ ഉൽകൃഷ്ടവാണിജ്യവിദ്യാലയങ്ങൾ, നമ്മുടെ പ്രധാനികളുടേയും, ഹുണ്ടികക്കാരുടേയും ഭരണത്തിൽ ആക്കുന്നതാണ് ഏറ്റവും നല്ല സൂത്രം. സൎവ്വകലാശാലയുടെ അധികാരംകൊണ്ട് മനഃപരിഷ്ക്കാരത്തിലും പൊതുനിയമങ്ങളിലും ഉള്ള നിഷ്കൎഷ സുസ്ഥിരമാകും. സാമാന്യനിയമങ്ങളെ വാണിജ്യസംബന്ധമായ പ്രവൃത്തികൾക്കായി വിനിയോഗിക്കുന്നകാൎയ്യത്തിൽ കച്ചവടക്കാരുടെ മേൽനോട്ടം നിശ്ചയമായും ഉപകരിക്കുന്നതാണ്. ഗ്രന്ഥമാൎഗ്ഗമായി മനസ്സിലാക്കീട്ടുള്ള തത്വങ്ങളെ പ്രവൃത്തിയിൽ കൊണ്ടുവരുവാൻ വിദ്യാൎത്ഥികൾക്കു ത്രാണിയുണ്ടോഎന്നു പരിശോധിക്കുന്ന മട്ടിലായിരിക്കണം പരീക്ഷകൾ. സൎവ്വകലാശാലയിലെ നിയമപ്രകാരം പഠിപ്പിക്കപ്പെട്ടിട്ടുള്ള പ്രമാണങ്ങളുടെ സഹായംകൊണ്ടു് വാണിഭസംബന്ധമായി പ്രവൎത്തിച്ചുകാണേണ്ടതായ കാൎയ്യങ്ങളെ സാധിക്കുവാൻ പരീക്ഷ്യന്മാൎക്കു കഴിയുമോ എന്ന് അറിയത്തക്കവിധത്തിലായിരിക്കണം പരീക്ഷകന്മാരുടെ ചോദ്യങ്ങൾ. പ്രധാനപ്പെട്ട കച്ചവടക്കാരോടുള്ള സൎവ്വകലാശാലാധികൃതന്മാരുടെ സഹകരണം രണ്ടുദ്ദേശങ്ങളേയും സാധിപ്പിക്കുകയും, പ്രമാണംകൊണ്ടും പ്രവൃത്തിസാമൎത്ഥ്യംകൊണ്ടും യഥാവിധി പാണ്ഡിത്യം നേടീട്ടുള്ള വിദ്വാന്മാരെ സൃഷ്ടിക്കുവാൻ സൎവ്വകലാശാലയ്ക്കു കഴികയും ചെയ്യും.

വാണിജ്യവിദ്യാഭ്യാസം സംബന്ധമായി പരീക്ഷകളും സ്ഥാനമാനങ്ങളും ഏൎപ്പെടുത്തൽ.

മറ്റുള്ള പ്രതിബന്ധങ്ങൾക്കെല്ലാം പ്രതിവിധികൾ തീൎച്ചയായപ്പോൾ ഒരു പുതിയ തടസ്ഥം പുറപ്പെടുവിക്കുന്നു.

"ലെമിംഗ്ടൺപ്രുഭു" ബോംബെ സൎവ്വകലാശാലയുടെ ചാൻസല്ലർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒന്നാമത്തെ കാൺവൊക്കേഷൻ പ്രസംഗത്തിലാണ് ഇതു പ്ര

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/164&oldid=166605" എന്ന താളിൽനിന്ന് ശേഖരിച്ചത്