ഉണ്ട്) 'ദാരാഃ' എന്നും പദങ്ങൾ ഉണ്ട്. എന്നാൽ ഇങ്ങനെയുള്ള പദങ്ങൾ അപൂൎവ്വംതന്നെ എന്നുള്ള സമാധാനമുണ്ട്. തിൎയ്യക്കുകൾക്കു ലിംഗം ആരോപിക്കുന്നതിലും അധികംകുഴപ്പമുണ്ടെന്നു പറയാനാവില്ല. നിൎജ്ജീവപദാൎത്ഥങ്ങളുടെ കാൎയ്യത്തിലാണ് ലിംഗവ്യവസ്ഥ പ്രത്യക്ഷീഭവിക്കുന്നത്. ഇവയുടെ പേൎ, പദത്തിന്റെ രൂപമനുസരിച്ചു പുല്ലിംഗമോ, സ്ത്രീലിംഗമോ, നപുംസകലിംഗമോ എന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നു. നപുംസകലിംഗമെന്നു വിഭാഗമുള്ള സ്ഥിതിക്കു, മറേറ രണ്ടു ലിംഗങ്ങളായി ചേൎക്കുന്നതിന്റെ യുക്തി എന്താണെന്ന് ആലോചിച്ചാൽ അത്ഭുതം തോന്നാതിരിക്കയില്ല. മലയാളത്തിൽ നപുംസകലിംഗമായി ഗണിക്കാറുള്ള തിൎയ്യക്കുകളേയും നിൎജ്ജീവവസ്തുകളേയുമാണ് വാദവിഷയമായ സംസ്കൃത സ്ത്രീലിംഗബന്ധം ആക്ഷേപയോഗ്യമായി കണ്ടുവരുന്നത്. സംസ്കൃതസ്ത്രീലിംഗശബ്ദങ്ങളിൽവെച്ച് 'ആ'കാരാന്തങ്ങളിൽ മാത്രമാണ് വിശേഷണങ്ങൾക്ക് ഈ സംഗതി അധികമായി സംബന്ധിക്കുന്നത്. ഇവതന്നേയും മലയാളത്തിൽ 'അ'കാരാന്തമായി തീരാവുന്നതാകുന്നു. സംസ്കൃതത്തിൽ 'ആ'കാരാന്തമായും 'ഈ'കാരാന്തമായും മാത്രം പ്രയോഗിക്കുന്നതാണ് ഭംഗി എന്നാകുന്നു എന്റെ അഭിപ്രായം. ആവിധത്തിലുള്ള അനേകം വാക്കുകൾ എഴുതിനോക്കിയാൽ ഭൂരിപക്ഷാഭിപ്രായം ഈ വിധത്തിലായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. 'പരീക്ഷാ' ൧൨ -ാം തീയതി തുടങ്ങുന്നതാണ്, സഭാ കൂടുന്നതിനു മുമ്പു നമുക്കു പോകണം, എന്റെ സഹോദരീ വരുന്നു, എന്നിത്യാദി വാക്കുകളെ നോക്കുക. ഒരക്ഷരം മാത്രമുള്ള 'മ'(ലക്ഷ്മി) സ്ത്രീ, ശ്രീ ഇത്യാദിപദങ്ങൾ മാത്രമേ ആകാരാന്തമാകാതേയുള്ളുവെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |