താൾ:Prabhandha Manjari 1911.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൬൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

സ്തവിച്ചത്. അദ്ദേഹം പറഞ്ഞതാവിത്:- "ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേകശാഖയുടെ അലങ്കാരം പൂൎത്തിയാകുന്നതിന് സൎവ്വകലാശാല വല്ലതും ഒരു ഡിഗ്രി ഏൎപ്പെടുത്തിയാൽ മതിയെന്നു വിചാരിക്കുവാൻ ആളുകളുടെ ഇടയിൽ ഒരു താല്പൎയ്യമുള്ളതായി തോന്നുന്നു. വാണിജ്യസംബന്ധമായ ഒരു ഡിഗ്രിയെപറ്റി ചില അഭിപ്രായങ്ങൾ ഞാൻ കേൾക്കുകയുണ്ടായി, കച്ചവടത്തിൽ ജയം സിദ്ധിക്കുവാൻ വേണ്ട യോഗ്യതയുടെ പ്രാധാന്യത്തെ പറ്റി ആരും തന്നെ വിസമ്മതം പറയുന്നില്ല. എന്നാൽ വാണിജ്യലോകത്തിന്റെ നിരന്തരപരിശ്രമത്തിന് ഇടയാകുന്ന പലതരം തൊഴിലുകൾക്കാവശ്യമുള്ളതെല്ലാം സിദ്ധിക്കുന്നതിനു മതിയായ വിധത്തിൽ ഒരു സൎവ്വകലാശാല പ്രത്യേകിച്ചു സ്ഥാപിക്കേണ്ട കാൎയ്യം വളരെ ആലോച്ചിട്ടുവേണ്ടതാണ്. അങ്ങിനെ ഒന്നു സ്ഥാപിച്ചാൽ അതിന്റെ പ്രവൃത്തി നല്ലപോലെ ചെയ്‌വാൻ അതിനു ത്രാണിയുണ്ടാകണം. അതിനു മതിയായ ദ്രവ്യസഹായം അത്യന്താപേക്ഷിതമത്രെ. ദ്രവ്യസഹായത്തിനു വഴികാണാതെ അങ്ങിനെ ഒരേൎപ്പാടിനു തുനിയുന്നതു ബുദ്ധിപൂൎവ്വമായിരിക്കയില്ല. മുൻകാലത്തു വൈദ്യം, നിയമം എന്നീ തൊഴിലുകളിൽ പരീക്ഷകളും മറ്റും ഏൎപ്പെടുത്തുവാൻ, ആവശ്യക്കാരുടെ അപേക്ഷകളാണല്ലോ ഹേതുവായിട്ടുള്ളത്. അതുപോലെ ഇനിയും ആവശ്യമുള്ളവർ അപേക്ഷ കൊണ്ടുവരുമ്പോൾ, പ്രത്യേകത കരുതുവാൻ ആവശ്യമുണ്ടോ എന്നു ഗൗനിച്ചാൽ മതിയാകുന്നതാണ്" വാണിജ്യവിദ്യാഭ്യാസം സംബന്ധമായി ഒരു ഡിഗ്രി ഏൎപ്പെടുത്തേണ്ടതാണെന്ന് ഞാങ്ങള് കൊണ്ടുചെന്ന അപേക്ഷയുടെ മാതിരിയേയും സ്വഭാവത്തേയും കുറിച്ച് ഈ മഹാനു ശരിയായ ജ്ഞാനം ഉണ്ടാകാതെ പോയതു നമ്മുടെ ഭാഗ്യദോഷമെന്നേ പറവാനുള്ളു. ഉദ്ദേശിച്ചിട്ടുള്ള പരിക്ഷയ്ക്കു പഠിപ്പിച്ചു വിദ്യാൎത്ഥികളെ സന്നദ്ധരാക്കുവാൻ ഉപകരിക്കുന്നതും ഭരണനൈപുണ്യത്തോടുകൂടിയതും

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/165&oldid=166606" എന്ന താളിൽനിന്ന് ശേഖരിച്ചത്