താൾ:Prabhandha Manjari 1911.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആയ ഒരു ഉൽകൃഷ്ടവാണിജ്യവിദ്യാശാല ഏൎപ്പെടുത്തുന്നതിന്നു മുമ്പായി വാണിജ്യവിഷയത്തിൽ ഒരു പരീക്ഷ ഏൎപ്പെടുത്തണമെന്നാവശ്യപ്പെറ്റുവാൻ മാത്രം ഞങ്ങൾക്കു ദീൎഗ്ഘാലോചനക്കുറവ് ഉണ്ടായിട്ടില്ല; ഉണ്ടാകുവാൻ ഇടയുള്ളതും അല്ല. പരമാൎത്ഥംപറയുന്നതായാൽ, വാണിജ്യവിഷയത്തിൽ പരീക്ഷകൾ ഏൎപ്പെടുത്തേണമെന്നുള്ള എന്റെ ആലോചനയെ സൎവ്വകലാശാലാധികാരികൾ അനുകൂലദൃഷ്ട്യം കൈക്കൊൾവാൻ ഒരുക്കമാണെന്ന് കണ്ടാൽ, അപ്പോൾ വിദ്യാശാല നടത്തേണ്ടകാൎയ്യത്തിൽ മഹത്തായ സംഭാവനകൾ നൽകുവാൻ അനേകംപേർ ഒരുങ്ങീറ്റുണ്ടെന്നു പ്രസ്താവിക്കുവാൻ ഞാൻ തയാറായിരിക്കുന്നു. നൂതനവിദ്യാശാഖകളിൽ വിദ്യാത്ഥികളെ അദ്ധ്യയനംചെയ്യിച്ചു വിദ്വാന്മാരാക്കിതീൎക്കുമ്പോൾ മാത്ൎമേ ആ ശാഖകളെ സൎവ്വകലാശാലകൾ അംഗീകരിക്കയുള്ളു എന്ന്, ലമിംഗ്ടൺപ്രഭു എന്നപോലെ, പറയുന്നതു നമ്മുടെ സൎവ്വകലാശാലകളുടെ ഭൂതചരിത്രത്തിന്നു തീരെ വിപരീതമായിട്ടുള്ളതാണ്. നമ്മുടെ ഉൽകൃഷ്ട വിദ്യാനിലയനങ്ങൾക്കു വേണ്ടുന്ന ധനസഹായം ചെയ്യുന്നതും അവയെ ഭരിച്ചു നടത്തുന്നതും ഇപ്പോൾ ഒന്നുകിൽ സ്വകാൎയ്യസംഘങ്ങളോ അല്ലെങ്കിൽ ഗവൎമ്മേണ്ടോ ആണ്. സൎവ്വകലാശാലകൾ നമ്മുടെ കോളേജുകളിൽ ഒന്നിന്റെയെങ്കിലും ചില്വിലേക്കയി ഒരൊറ്റ പൈപോലും കൊടുക്കുന്നില്ല. പരീക്ഷകൾ ഏൎപ്പെടുത്തുകയും, അവ നടത്തുകയും ആ പരീക്ഷകൾക്കു വിദ്യാൎത്ഥികളെ തയാറാക്കുവാൻ സ്വകാൎയ്യവിദ്യാലങ്ങളിലോ ഗവൎമ്മേണ്ട്കോളേജുകളിലോ തക്കതായ ഏൎപ്പാടൂകളെല്ലാം ചെയ്തിട്ടുണ്ടോ എന്നു നോക്കുകയും മാത്രമല്ലാതെ സൎവ്വകലാശാലകൾക്കു മറ്റൊന്നും ചെയ്യേണ്ടതായിട്ടില്ല. വൈദ്യം, നിയമം, ഇത്യാദിയായ തൊഴിലുകളിൽ എന്നപോലെ, ആവശ്യക്കാരപേക്ഷിക്കുമ്പോൾ, ഈ വിഷയത്തിലുംആവശ്യംനിറവേറ്റേണ്ടതാണെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/166&oldid=166607" എന്ന താളിൽനിന്ന് ശേഖരിച്ചത്