താൾ:Prabhandha Manjari 1911.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാണിജ്യവിദ്യാഭ്യാസം ൧൫൩

കൊണ്ടിരിക്കുന്നതും വാണിഭസംബന്ധവുമായ സംതികലെ തെളിയിക്കുന്നതിനായി അവന്റെ അറിവിനെ പ്രയോഗിക്കുവാൻ കഴിയുന്നതല്ല.

ഉദരപൂരണത്തിനുതകുന്ന തൊഴിലുകളെ

സംബന്ധിച്ചുള്ള ജുഗുപ്സ..

അഹോവൃത്തിക്കുള്ള തൊഴിലുകലിൽ ഒന്നായ കച്ചവടത്തെപറ്റി നമ്മുടെ സൎവ്വകലാശാലകൾ യാതൊന്നും ഗൗനിക്കേണ്ട ആവശ്യമില്ലെന്നു സൎവ്വകലാശാലാധികാരികൾ ചിലപ്പോൾ വാദിക്കുന്നുണ്ട്. സൎവ്വകലാശാലയിലെ സാമാജികന്മാർ കൂടകൂടെ വാണിജ്യവിദ്യാഭ്യാസത്തിന്റെ പുറത്തു വാത്സല്യപൂൎവ്വം തട്ടുകയും, അതിനെപറ്റി അത്യഗാധമായ അനുകമ്പകാണിക്കുകയും കഴിയുന്നവിധത്തിലെല്ലാം അതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നു വെളിവായി പറകയും ചെയ്യാറുണ്ട്. എന്നാൽ വാണിജ്യസംബന്ധമായ സൎവ്വകലാശാലപരീക്ഷകൾ ഏൎപ്പെടുത്തേണ്ടതാണെന്നുള്ള വാദം വരുമ്പോൾ അവർ പിന്തിരിഞ്ഞു തലകുലുക്കി മാറിപ്പോകുന്നു. ഉദരപൂരണത്തിനുള്ള വഴി കാണിച്ചുകൊടുക്കേണ്ട ചുമതല സൎവ്വകലാശാലയ്കില്ലെന്നാണ് അവർ പറയുന്നത്. ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്റെ പ്രധാനമായ ഉദ്ദേശ്യങ്ങളിൽ ഒന്ന്, മനഃപരിഷ്കരണമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ സൎവ്വകലാശാലാപരീക്ഷയിൽ വിജയംപ്രാപിച്ചിട്ടുള്ളവരെ തങ്ങളുടെ ഉപജീവനമാൎഗ്ഗം തേടുവാൻ പ്രാപ്തരാക്കിത്തീൎക്കേണ്ടതിന്നാണ് സൎവ്വകലാശാലമുഖേനയുള്ള പഠിപ്പ് എന്ന് ഉദ്ദേശിച്ചിട്ടിലെന്നു വാദിക്കുന്നത്, ഇന്ത്യലെയും അന്യരാജ്യങ്ങളിലേയും സൎവ്വകലാശാലകളുടെ ഭൂതചരിത്രത്തെ വിസ്മരിക്കകൊണ്ടാണ്. നിയമം, വൈദ്യം, എഞ്ചിനീയറിങ്ങ് മുതലയ തൊഴിലുകൾ കാലക്ഷേപത്തിനുള്ള മാൎഗ്ഗങ്ങളല്ലെന്ന് ഉണ്ട്? ഈ വിഷയങ്ങളിലുള്ള സൎവകലാശാലപരീക്ഷകളിൽ നമ്മുടെ യുവാക്കൾ ചേൎന്നു ജയിക്കുന്നത് വിദ്യാഭഗവതിയെ പ്രസാദിപ്പിക്കുവാൻമാത്ര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/158&oldid=166598" എന്ന താളിൽനിന്ന് ശേഖരിച്ചത്