താൾ:Prabhandha Manjari 1911.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധത്തിലാണെങ്കിലും, ഏററവും പഴയതും സമ്മതവുമായവിധം, ഒരു ആമയെ നിലത്തുവെച്ച് അത് ഏതുവശത്തേക്കു നോക്കുന്നു എന്നും കഴുത്ത് എത്രമാത്രം നീട്ടുന്നു എന്നും, പാദങ്ങൾ എങ്ങിനെ വെക്കുന്നു എന്നും സൂക്ഷിക്കുക എന്നതാണ്.

സൂൎയ്യചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകുന്നതു വലിയ സൎപ്പങ്ങൾ ആ മൂൎത്തികളെ ഗ്രസിക്കുന്നതിനാലാണെന്നു വിചാരിച്ച് ആ സൎപ്പങ്ങളെ ഭയപ്പെടുത്തി ഓടിച്ചു കളയുവാൻ ചീനർ നിലവിളിക്കയും കാഹളങ്ങൾ ഊതുകയും മണികൾ അടിക്കയും ഗ്രഹണം കഴിഞ്ഞാൽ തങ്ങളുടെ ശ്രമങ്ങളുടെ സാഫല്യത്തെക്കുറിച്ചു സ്വയമേവ അനുമോദിക്കയും ചെയ്യുന്നു.

ചക്രവൎത്തി പ്രജകളുടെ രാജാവു മാത്രമല്ല, ചില സംഗതികളിൽ ദേവന്മാരുടേയും രാജാവാകുന്നു. മഴ ഇല്ലാഞ്ഞാൽ ചീനർ അവരുടെ ദേവന്മാരെ, എന്നുവെച്ചാൽ, ദേവന്മാരുടെ പ്രതിമകളെ, നല്ല വെയിലത്തുവെക്കുന്നു. ദേവന്മാൎക്കു വെയിൽ സഹിക്കുവാൻ പാടില്ലാതാകുമ്പോൾ തണുപ്പിനുവേണ്ടി അവർ മഴപെയ്യിക്കാതെ ഇരിക്കയില്ലപോലും. ഇതിനുമുമ്പിലത്തെ ചക്രവൎത്തിക്കു മസൂരിദീനം പിടിച്ചപ്പോൾ ആ ദീനത്തിന്റെ അധികാരിയായ ദേവനെ വലിയ കോലാഹലമായി പെക്കിങ്ങ് പട്ടണത്തിന്റെ വീഥികളിൽകൂടി എഴുന്നെള്ളിച്ച് രോഗിയുടെ മുറിയിൽ കൊണ്ടുവന്നു. പക്ഷെ ചക്രവൎത്തി മരിച്ചു എന്നു കണ്ടപ്പോൾ മേല്പറഞ്ഞ ദേവന്റെ വിഗ്രഹത്തെ അവമാനിക്കുകയും തല്ലിത്തകൎത്തുകളകയും ചെയ്തു. കുറെ കാലത്തിനുമുമ്പു ചീനയിലെ ഫൂച്ചൌപട്ടണത്തിലുള്ള ചില വിഗ്രഹങ്ങൾ, ജനങ്ങളുടെ മരണത്തിനു ഹേതുകന്മാരാകുന്നു എന്ന് ഒരു സംശയം പുറാപ്പെടുകയും ആ ദിക്കിലുള്ള ടാൎട്ടൎസേനാധിപൻ അതിനടുക്കെ പെട്ടെന്ന് മരിക്കയും ചെയ്തു. ഈ കുലപാതകം ചെയ്തതു മേല്പറഞ്ഞ വിഗ്രഹങ്ങൾ തന്നെ എന്ന് അവിടത്തെ ഉപരാജാവു തീൎച്ചപ്പെടുത്തി, അവയെ പിടിച്ചു ശിക്ഷിക്കുവാൻ കല്പനകൾ അയച്ചു. ഈ കല്പനകൾ അനുസരിച്ച് അധികാരികൾ ക്ഷേത്രത്തിൽപോയി പതിനഞ്ചുബിംബങ്ങ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/65&oldid=166671" എന്ന താളിൽനിന്ന് ശേഖരിച്ചത്