താൾ:Prabhandha Manjari 1911.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളെ പിടിച്ചു. ഈ 'പുള്ളികൾ' മരംകൊണ്ടുണ്ടാക്കപ്പെട്ടതും ഓരോന്ന് അഞ്ചടി പൊക്കമുള്ളതും ആയിരുന്നു. ജഡ്ജിയുടെ സന്നിധിയിൽ കൊണ്ടുവരുന്നതിന്നു മുമ്പിൽ, ജഡ്ജി കണ്ടറിഞ്ഞു മേലിൽ അദ്ദേഹത്തെ ഉപദ്രവിപ്പാതിരിപ്പാൻ വേണ്ടി, അവയുടെ കണ്ണുകൾ ചൂന്നുകളഞ്ഞു; സമ്പൂൎണ്ണമായ ഒരു വിസ്താരം കഴിച്ചതിന്റെ ശേഷം അവയുടെ തല വെട്ടിക്കളഞ്ഞ് ശരീരങ്ങൾ ഒരു കുളത്തിൽ ഇടേണമെന്ന് ഉപരാജാവു വിധികല്പിച്ചു. ആ പട്ടണത്തിൽ മേലിൽ സമാധാനഭംഗം ഈ ദേവന്മാർ ചെയ്യാതിരിപ്പാൻവേണ്ടി അവരുടെ ക്ഷേത്രത്തെ പിന്നെ ഒരിക്കലും തുറാക്കാതിരിക്കത്തക്കവണ്ണം മുദ്രവെച്ചു കളഞ്ഞു.

ചീനരുടെ ആചാരങ്ങൾക്കു ചില വിശേഷതകൾ ഉണ്ട്. തങ്ങളിൽ ഉയൎന്നവരെ ബഹുമാനിക്കുന്ന ക്രമം എട്ടുതരങ്ങളായിട്ടാണ് കല്പിച്ചിരിക്കുന്നത്. ൧. കൈകൾ രണ്ടും കൂട്ടി നെഞ്ചിനുനേരെപിടിച്ച് അല്പം പൊക്കുക. ൨. ഇങ്ങിനെ കൈകൾ പിടിച്ചു കുറെ കുനിയുക. ൩. മുട്ടുകുത്തുവാൻ ഭാവിക്കുന്നപോലെ മുട്ടുതാഴ്ത്തുക. ൪. മുട്ടുകുത്തുക. ൫. മുട്ടുകുത്തി തല നിലത്ത് അടിക്കുക. ൬. മൂന്നുതവണ മുട്ടുകുത്തുകയും തല നിലത്ത് അടിക്കയും ചെയ്ക. ൭. മുട്ടുകുത്തി തല നിലത്തു മൂന്നുതവണ മുട്ടിയതിന്റെ ശേഷം എഴുനേററു വീണ്ടും മുട്ടുകുത്തി തല മൂന്നുതവണ കൂട്ടിമുട്ടുക. ൮. മൂന്നു തവണ മുട്ടുകുത്തുകയും തല ഒമ്പതുതവണ മുട്ടുകയും ചെയ്ക. ചില ദേവന്മാൎക്ക് ആറാംപദവിയിലെ വന്ദനവും മററു ചിലൎക്ക് ഏഴാമത്തേതും കൊടുക്കണം. ചക്രവൎത്തിക്ക് എട്ടാം പദവിയും വേണം. ചില ചക്രവൎത്തികൾ തങ്ങളെ ഈ വിധം വന്ദിക്കേണമെന്ന് അക്കാലത്തുവന്ന ഇംഗ്ലീഷുരാജദൂതന്മാരോട് ആവശ്യപ്പെട്ടു. പക്ഷെ അവർ അപ്രകാരം ചെയ്യാതെ സ്വരാജ്യത്തേക്കു മടങ്ങിപ്പോയി.

മറെറാരാളെ കാണ്മാൻചെല്ലുമ്പോൾ കൊടുത്തയക്കുന്ന കാൎഡിൽ പേരിന്നുപുറമെ, ഇപ്രകാരമെഴുതിയിരിക്കും:-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/66&oldid=166672" എന്ന താളിൽനിന്ന് ശേഖരിച്ചത്