താൾ:Prabhandha Manjari 1911.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഹെൎമ്മൻഗുണ്ടൎത്ത്പണ്ഡിതർ ൮൧

തെലുങ്കും നല്ലവണ്ണം വശമാക്കിയിരുന്നു. എന്നാൽ തിരുനെല്വേലിയിൽ ഒരു കൊല്ലത്തിലധികം ഇരിക്കേണ്ടിവന്നില്ല. തന്റെ സ്നേഹിതനായ മെഗ്ലീങ്ങ് പണ്ഡിതർ ഇതിന്നിടയിൽ, ബാസൽമിഷ്യനരിയായി മംഗലപുരത്തു വന്നു വേലചെയ്കയായിരുന്നു. മലയാളജില്ലയിലെ തലശ്ശേരിനഗരത്തിൽ ഡിസ്ട്രിക്ടജഡ്ജിയായിരുന്നു സ്ത്രേഞ്ച്സായ്പ് (Strange) ഉദ്യോഗത്തിൽനിന്നു പെൻഷൻവാങ്ങി പിരിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വന്തമായ ഇല്ലിക്കുന്നെന്ന ഒരു വലിയകുന്നും അതിന്മേൽ താൻ പണിയിച്ചിരുന്ന ഒരു വലിയ ബങ്കളാവും ബാസൽമിഷ്യന്നു സമ്മാനിച്ചിരുന്നതിനാൽ ഗുണ്ടൎത്ത് പണ്ഡിതർ അവിടെചെന്നു താമിച്ചു ബാസൽമിഷ്യൻവകയായി പ്രവൃത്തി ആരംഭിക്കേണം എന്നു മെഗ്ലീങ്ങ് താല്പൎയ്യമായി ഒരു എഴുത്തെഴുതി അയക്കയുണ്ടായി. ഗുണ്ടൎത്ത് പണ്ഡിതർ ഉടനെതന്നെ ഗ്രോവ്സ്‌സായ്പിന്റെ അനുമതിയോടുകൂടെ, അടുത്തസമയത്തു വിവാഹം ചെയ്തിരുന്ന മദാമ്മയുമായി, തലശ്ശേരിയിൽചെന്ന് അവിടെ പാൎത്തുവേലതുടങ്ങി. ഇതായിരുന്നു മലയാളജില്ലയിൽ ബാസൽമിഷ്യൻപ്രവൃത്തിയുടെ ആരംഭം. ഇതു ൧൮൩൮-‌ാം കൊല്ലത്തിലായിരുന്നു. ഗുണ്ടൎത്ത് പണ്ഡിതർ തമിഴും, തെലുങ്കും നല്ലവണ്ണം അറിഞ്ഞിരുന്നതിനാൽ നാലഞ്ചുമാസംകൊണ്ടു മലയാളം സാമാന്യം നല്ലവണ്ണം പഠിച്ചുവെങ്കിലും, അവയുടെ സഹോദരിയായ മലയാളം ആ രണ്ടു ഭാഷകളേക്കാൾ അത്യന്തം ദാരിദ്ര്യസ്ഥിതിയിലാണിരിക്കുന്നതെന്നും, മലയാളികൾ അതു ഗ്രഹിക്കേണമെങ്കിൽ അവരെ ബാധിച്ചിരിക്കുന്ന നിദ്രാമയക്കത്തിൽനിന്ന് അവരെ ഉണൎത്തേണ്ടതാണെന്നും ഉടനെ ബോധിക്കയും, മലയാളഭാഷയിൽ എഴുതപ്പെട്ടിരുന്ന എല്ലാവിധ ഗ്രന്ഥങ്ങളും ശേഖരിപ്പാൻ ആ കാലം മുതൽതന്നെ ഉത്സാഹിക്കയും ചെയ്തുകൂടാതെ, ഇല്ലിക്കുന്നിൽന്മേൽ ഒരു കല്ലച്ചുശാല സ്ഥാപിച്ച് അവിടെനിന്നു ചെറുപുസ്തകങ്ങൾ (മതസംബന്ധമായും, വിദ്യാവിഷ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/86&oldid=166694" എന്ന താളിൽനിന്ന് ശേഖരിച്ചത്