താൾ:Prabhandha Manjari 1911.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൮൨ പ്രബന്ധമഞ്ജരിരണ്ടാംഭാഗം

യ സംബന്ധമായും) പ്രസിദ്ധപ്പെടുത്തിതുടങ്ങുകയും ചെയ്തു. മലയാളഭാഷയിലെ ഒന്നാംമാസികയായ 'പശ്ചിമോദയം' എന്ന പത്രിക ഈ സ്ഥലത്തുനിന്നാണ് പുറപ്പെട്ടത്. ഇതിൽ ചരിത്രം, ഭൂമിശസ്ത്രം, ശരീരശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം മുതലായ വിഷയങ്ങളെപറ്റി അനേകം ഉപന്യാസങ്ങളുണ്ടായിരുന്നതിനാൽ ഗുണ്ടൎത്ത് പണ്ഡിതൎക്ക് ഈ മാസികയുടെ വായനക്കാരായ ഹിന്തുക്കളിൽ പല വിദ്വാന്മാരുമായി സംസൎഗ്ഗം ചെയ്യുന്നതിന്ന് ഇടയായി. അവരിൽ കുറ്റിയാടി, കടത്തനാട് എന്നീ സ്ഥലങ്ങളിലെ രാജാക്ക്ന്മാരും, കോലത്തിരിരാജാവും സായ്പിന്റെ ഉത്തമ സ്നേഹിതന്മാരായിരുന്നു.

൧൮൩൮ മുതൽ ൧൮൫൦ വരെ തലശ്ശേരിയിലും, ൧൮൫൧ മുതൽ ൧൮൫൫ വരെ കണ്ണൂരിലും, ൧൮൫൬-‌ാം കൊല്ലം മംഗലപുരത്തും താമസിച്ചു, മുഖ്യമായി സ്കൂളുകളിലും സാഹിത്യസംബന്ധമായും വേലചെയ്തുകൊണ്ടിരുന്നു. ൧൮൫൭-‌ാംകൊല്ലം, മുമ്പു തലശ്ശേരിയിൽവെച്ചു പരിചയമായിരുന്ന റോബിൻസൻ എന്ന തുക്ടിസായ്പ് മദ്രാസിൽ ഗവൎണ്ണരായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രേരണയിന്മെൽ, ഗുണ്ടൎത്ത് പണ്ഡിതർ ഒന്നാം ഗവൎമ്മ്മ്മേണ്ട് സ്കൂൾ ഇൻസ്പെക്ടൎസ്ഥാനം അംഗീകരിച്ചു. അതിനോടുകൂടെ മിഷ്യൻവേലയും നോക്കിവന്നിരുന്നതിനാൽ പ്രവൃത്തിയുടെ ഭാരവും, കുതിരപ്പുറത്തും, ശകടത്തിലുമായി ചെയ്യേണ്ടിവന്നിരുന്ന പ്രയാണവും നിമിത്തം, ഒരു കൊല്ലത്തിന്നകം രക്താതിസാരം പിടിപെട്ടു വൈദ്യന്മാരുടെ വിധിപ്രകാരം സ്വരാജ്യത്തിലേക്കു തിരിച്ചുപോകേണ്ടിവന്നു. അതിന്നിടയിൽ ഗുണ്ടൎത്ത് പണ്ഡിതർ മലയാളഭാഷയിൽ മതസംബന്ധമായ അനേകം ഗ്രന്ഥങ്ങൾ അച്ചടിച്ചു പ്രസിദ്ധമാക്കിയതിന്നുപുറമെ, പൊതുജനങ്ങളുടേയും, പാഠശാലകളുടേയും ഉപയോഗത്തിന്നായി ലോകചരിത്രം, കേരളപഴമ, പവിത്രചരിത്രം, ഓരായിരംപഴഞ്ചൊൽ, പഴഞ്ചൊൽമാല, എന്നിത്യാദി പത്തുപന്ത്രണ്ടു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/87&oldid=166695" എന്ന താളിൽനിന്ന് ശേഖരിച്ചത്