താൾ:Prabhandha Manjari 1911.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ പബന്ധമഞ്ജരി രണ്ടാംഭാഗം

വുന്നതാണ്. ഇതാ നോക്കു! സൗന്ദൎയ്യമോ സാമൎത്ഥ്യമോ ഇല്ലാത്ത ഒരു പെൺകുട്ടിയെ ചുറ്റി എത്രബാലികകൾ നില്ക്കുന്നു! രസമായി കഥകൾ പറഞ്ഞുകേൾപ്പിക്കാൻ അവൾക്ക് അറിയാ അതുകൊണ്ട് അവൾക്ക് ഒരിക്കലും കൂട്ടിന് ആളില്ലാതിരിക്കില്ല. അവളുടെ ഓൎമ്മയും ഫലിതവുംകൊണ്ടു മറ്റുള്ള കുട്ടികൾ വശീകരിക്കപ്പെട്ടുപോയി. അവൾ എവിടെപൊയി എന്ന് എങ്ങും അന്വേഷിച്ചു പോകേണ്ട. ചിരിച്ചും രസിച്ചുമിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ നോക്കിയാൽ, അവൾ അവരുടെ നടുക്കു നില്ക്കുന്നതുകാണാം.

എത്ര വിലപിടിച്ചതാണ് നമ്മുടെ ജീവിതം? എത്ര വിലയേറിയ വാസനകൾ നമുക്കുണ്ട്? ഓരോന്നിന്റേയും ഗുണങ്ങൾ കാണുമ്പോൾ അതിനോളം ഉത്തമമായി മറ്റൊന്നുമില്ലെന്നു തോന്നിപ്പോകുന്നു. പാട്ടുകേട്ടാൽ അതുമതി മറ്റൊന്നുവേണ്ടാ എന്നു തോന്നുന്നു; നാടകം കാണുമ്പോൾ അതിനോടു മറ്റൊന്നും സമാനമല്ലെന്നു ബോധം വരുന്നു, വള്ളംകളികാണുമ്പോൾ അതില്പരം രസകരമായി വേറെ ഒന്നും ഇല്ലെന്നു നാം വിചാരിക്കുന്നു, വലിയ യുദ്ധങ്ങൾ ജയിച്ച് ജയഭേരിയോടെ സ്വരാജ്യത്തിലേക്കു തിരിച്ചുവരുന്ന സേനാധിപനെ കാണുമ്പോൾ, അയാളെപ്പോലെ ഉത്തമപുരുഷൻ ലോകത്തിലില്ലെന്നു നാം ഗണിക്കുന്നു; എന്നാൽ ആസേനാധിപനാകട്ടെ പാൎല്ലിമേന്റുസഭയിലുള്ള കേമനയവാഗ്മിയെക്കുറിച്ചാണ് ബഹുമാനം തോന്നുന്നത്; ഒരു വശ്യവാക്കായ കവി മറ്റെല്ലാത്തരം വിദ്വാന്മാരേയും അധഃകരിക്കുന്നു. ഇപ്രാകാരം ഓരോ വാസനകളുടേയും ഗുണങ്ങൾ പ്രത്യക്ഷീഭവിക്കുമ്പോൾ, നാം ആനന്ദപരതന്ത്രന്മാരായിത്തീരുന്നു. ഋതുക്കൾ ഓരോന്നും വരുമ്പോൾ അതു മുമ്പുവന്നതിനേക്കാൾ നല്ലതാണെന്നും, ഒരുദിവസം കഴിഞ്ഞദിവസത്തേക്കാൾ നന്നെന്നും വിചാരിച്ചു, ഋഡൃതുക്കൾക്കും, ആണ്ടിൽ മുന്നൂറ്റിഅറുപത്തഞ്ചു ദിവസങ്ങൾക്കും പ്രാധാന്യം കല്പിച്ച ഒരാളുടെ കഥ ഇവിടെ ഓൎമ്മവരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/101&oldid=166536" എന്ന താളിൽനിന്ന് ശേഖരിച്ചത്