കൃഷിപരിഷ്കരണം ൧൧൧
സ്തുക്കളുണ്ടാകാവൂ. അതായതു, ജീവനത്രെ ജീവനു ഉല്പത്തിസ്ഥാനം, എന്നു തെളികയും ചെയ്തു.
ജോൎജ്ജ്മത്തായി എം.എ.
നമ്മുടെ കൃഷിപരിഷ്കരണം
കൃഷിപരിഷ്കരണത്തെപറ്റി പ്രസംഗിക്കുന്നതിനു മുമ്പായി, ഇന്നു നാം ഇവിടെ കൂടാനിടയായ സംഗതിയെപറ്റി ഒന്നുരണ്ടു വാക്കു പറയുന്നത് അനുചിതമായിരിക്കായില്ലെന്നു ഞാൻ വിശ്വസിക്കുന്നു. പ്രജകളുടെ ക്ഷേമത്തിലും അഭിവൃദ്ധിയിലും നിരന്തരതാല്പൎയ്യമുള്ള നമ്മുടെ പൊന്നുതമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രജാസഭ ഏൎപ്പെടുത്തീട്ട് ഇപ്പോൾ അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇപ്പോൾ ആദ്യമായിട്ടാണ് എനിക്കു പ്രജാസഭയുടെ സമ്മേളനങ്ങൾ കാണാനിടയായത്. ഇതിനു മുമ്പെ ഇതിനു നിവൃത്തി വന്നില്ലെങ്കിലും, സഭയിലെ സാമാജിക്കന്മാർ മിക്കപേരും കൃഷിയുടെ അഭിവൃദ്ധിയിൽ താല്പൎയ്യമുള്ളവരാണെന്ന് എനിക്കുപത്രങ്ങൾ മൂലവും പ്രജാസഭാ റിപ്പോറ്ട്ടുകളീൽനിന്നും മനസ്സിലായിട്ടുണ്ട്. സഭയിൽ ആണ്ടുതോറും കൃഷി സംബന്ധിച്ചുണ്ടാകുന്ന ചോദ്യങ്ങളളുടെ എണ്ണവും, മാതിരിയും കൊണ്ടുതന്നെ ഇതു തീൎച്ചപ്പെടുത്താവുന്നതാണ്. കൃഷിയുടെ അഭ്യുദയത്തിൽ താല്പൎയ്യമുള്ള നിങ്ങൾ, രാജ്യത്തിന്റെ പല ഭാഗങ്ങളിനിന്നും വന്നും തലസ്ഥാനത്ത് ഒന്നിച്ചു ചേരുന്ന ഈ സന്ദൎഭംതന്നെയാണ്, കൃഷിസംബന്ധമായ ചില പ്രസംഗങ്ങൾ ചെയ്‌വാൻ നല്ലതായ അവസരമെന്നുദേശിച്ച് അപ്രകാരം ചെയ്യുന്നതിന് അനുവാദം കിട്ടണമെന്നു ഞാൻ ഗ
ശ്രീമൂലം പ്രജാസഭയുടെ പഞ്ചമയോഗം സംബന്ധിച്ചു വായിച്ചത്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |