താൾ:Prabhandha Manjari 1911.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പല സ്ഥലങ്ങളിലും നടപ്പായിട്ടുണ്ട്. വഞ്ചിമാൎഗ്ഗമാണ് അധികം ജനങ്ങൾ ഇപ്പോഴും ചീനയിൽ യാത്രചെയ്യുന്നത്. അനേകലക്ഷം ജനങ്ങൾ ആണ്ടോടാണ്ട് വഞ്ചികളിൽ താമസിക്കുന്നു.

ചീനൎക്ക്, അച്ചടിച്ചതോ,എഴുതിയതോ ആയ എന്തിനേയും കുറിച്ചു വളരെ ഭക്തിയുണ്ട്. അച്ചടിച്ച കടലാസുകളെ ബഹുമാനിക്കണം എന്നുള്ള കല്പന ചുമരുകളിന്മേൽ ചിലപ്പോൾ പതിക്കാറുണ്ട്. അവയിൽ താഴേകാണിക്കുന്ന സമ്മാനങ്ങളും ശിക്ഷകളും വിവരിക്കാറുണ്ട്:- ആരെങ്കിലും അച്ചടിച്ച കടലാസ്സ് ശേഖരിച്ച് അവയെ കഴുകി കത്തിക്കുന്നു എങ്കിൽ അവനു പന്ത്രണ്ടുസംവത്സരത്തെ ആയുസ്സുകൂടി കിട്ടും. അവനു ബഹുമാനവും ധനവും ഉണ്ടാകുന്നതിനു പുറമെ, അവന്റെ പുത്രപൌത്രന്മാർ സുകൃതികളും പിതൃഭക്തിയുള്ളവരും ആയിത്തീരും. അവനു ൫,൦൦൦ പുണ്യങ്ങൾ ലഭിക്കും. അക്ഷരങ്ങൾ ഉള്ള കടലാസ്സ് അഴുക്കുവെള്ളത്തിൽ ഇടുകയോ, വെടിപ്പില്ലാത്ത സ്ഥലത്തു ദഹിപ്പിക്കുകയോ ചെയ്താൽ, അവന് ൨൦ പാപങ്ങൾ ഉണ്ടാകും. എന്നുതന്നെയല്ല നേത്രരോഗവും അന്ധതയും ബാധിക്കും.

ചീനച്ചക്രവൎത്തിയെ പ്രജകൾ, 'ആകാശത്തിന്റെ മകൻ' എന്നു വിളിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് ആകാശവും, മാതാവ് അമ്മയും ആണുപോലും! ചിലപ്പോൾ 'പതിനായിരം സംവത്സരങ്ങളുടെ പിതാവ്' എന്നും വിളിക്കും. രാജധാനി, മുൻപറഞ്ഞപ്രകാരം, പെക്കിങ്ങ് പട്ടണമാകുന്നു. അതിന്റെ തെരുവുകൾ ഉഷ്ണകാലത്ത് വളരെ പൊടിയും, മഴക്കാലത്തു ചെളിയും ദുൎഗ്ഗന്ധവും ഉള്ളവയാകുന്നു. ചില തെരുവുകളുടെ പേരുകൾ മനോഹരമെന്നു പറഞ്ഞുകൂട. നാറുന്ന കാൽതെരുവ്, നായുടെ പല്ലുതെരുവ്, നായുടെ വാൽതെരുവ്, മുഠാളന്മാരുടെ തെരുവ്, ഇങ്ങിനെയാണ് ചില പേരുകൾ.

ചക്രവൎത്തിക്ക് അഞ്ചു സാമാജികന്മാരുള്ള ഒരു ആ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/61&oldid=166667" എന്ന താളിൽനിന്ന് ശേഖരിച്ചത്