താൾ:Prabhandha Manjari 1911.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

          ---------------------------------------------------------------
 ളായ കൊടുമുടികളും ഹിമശിഖരങ്ങളുമുള്ള ഗംഭീരപർവ്വതങ്ങ
ളെക്കൊണ്ടും, നാടെല്ലാം ചിന്നിച്ചിതറിക്കിടക്കുന്ന ചെറി
യ നദികളെക്കൊണ്ടും, നയനാഭിരാമങ്ങളായ അഗ്നിപർവ്വത
ങ്ങളെക്കൊണ്ടും, രമ്യങ്ങളായ തടാകങ്ങളെകൊണ്ടും, വൃക്ഷ
ങ്ങൾ‌ ഇടതിങ്ങിവിങ്ങിനിൽക്കുന്ന വനപ്രദേശങ്ങളെക്കൊ
ണ്ടും, ഈ മനോഹരദ്വീപ് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
         കുടകൂടെ പൊട്ടിത്തെറിക്കുന്നതായ  ഇരുപത് അ
ഗ്നി പർവ്വതങ്ങൾ ഇന്നും ജപ്പാനിലുണ്ട്. ഇത്രവളരെ അഗ്നി
പൎവ്വതങ്ങൾ ഉള്ള രാജ്യം വേറെ വല്ലതുമുണ്ടോയെന്നു സംശ
യമാണ്.  ജപ്പാനിൽ, വർഷത്തിൽ ശരാശരി ൫00 ഭൂകമ്പ
ങ്ങൾ ഉണ്ടാവാറുണ്ടത്രെ.  ഉറങ്ങികിടക്കുന്ന ഒരു മത്സ്യമാ
ണ് ഭൂമി മുവുവനും താങ്ങിക്കൊണ്ടു നിൽക്കുന്നത് എന്നും, ആ
മത്സ്യം ഉണർന്നു പിടയുമ്പോഴാണ് ഭൂകമ്പമുണ്ടാകുന്നതു എ
ന്നും ജപ്പാൻകാർ വിശ്വസിച്ചുവരുന്നു.  ജപ്പാനിലെ പല
ദിക്കുകളും, ആവർത്തിച്ചുണ്ടായിട്ടുള്ള ഭൂകമ്പംനിമിത്തം, സമുദ്ര
ത്തിൽ പൊങ്ങിവന്നിട്ടുള്ളവയാകുന്നു.  ജപ്പാൻസാമ്രാജ്യ
ത്തിൽ നാലുകോടി നാല്പതുലക്ഷം ജനങ്ങളുണ്ട്.  ഇവരിൽ
അധികംപേർ ' മങ്കോളിയരും'  എന്ന വർഗ്ഗക്കാരാണ്.  ആ
ര്യന്മാരെപ്പോലെതന്നെ മങ്കോളിയരും വലരെ കാലംമുമ്പു പ
രിഷ്കാരനിലയിൽ എത്തീട്ടുള്ളവരാകുന്നു. ഇതുകുടാതെ, ആ
രാജ്യത്തു പുരാതനനിവാസികളായി ' എയിനോസ്സ് ' എ
ന്ന ഒരു ജാതി അപരിഷ്കൃതജനങ്ങളുമുണ്ട്. പണ്ട് ആര്യ
ന്മാർ ഭാരതഖണ്ഡത്തിൽ പ്രവേശിച്ച് അവിടെ താമസി
ച്ചിരുന്ന 'ദസ്യുക്കൾ'  മുതലായ  മ്ലേഛജാതിക്കാരെ യുദ്ധ
ത്തിൽ തോല്പിച്ചു കാടുകലിലേക്ക് ഓടിച്ചുകളഞ്ഞതുപോലെ,
മങ്കോളിയർ ജപ്പാനിൽ ചെന്നു, കായബലവും ബുദ്ധിശക്തി
യും കുറഞ്ഞ  എയിനോസ്സുകാരെ മലപ്രദേശങ്ങളിലേക്കും
സമുദ്രതീരത്തേക്കും ഓടിച്ചുകളഞ്ഞു.  എയിനോസ്സുകാർ വൃ
ത്തിഹീനന്മാരും മദ്യപാനികളുമാണെങ്കിലും മര്യാദയും, ദയ
യും ധാരളമുള്ള കൂട്ടരാണ്.  ഈ  ജാതിക്കാർ തമ്മിൽ കാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/69&oldid=166675" എന്ന താളിൽനിന്ന് ശേഖരിച്ചത്