ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജപ്പാൻ ൭൬
--------------------------------------------------------------------------------------- യിരിക്കാം. വീടുകൾക്കു ചുമരുവെക്കുകപതിവില്ല, ചുമരി ന്റെ സ്ഥാനത്തു, നീക്കിവെക്കാവുന്ന മരംകൊണ്ടുള്ള നിരക ളാണ്. വേനല്കാലത്തു വീട്ടിലെല്ലാം കാറ്റുകടക്കുവാൻവേ ണ്ടി, പകൽ സമയത്തു നൊരകൾ മുവുവനും സാധാരണയാ യി ഊരിവെക്കാറുണ്ട്. വിശാലമായ തളത്തിൽ ഇടക്കിടെ കടലാസ്സുതട്ടികകൾ വെച്ചാണ് മുറികൾ മുറിക്കുന്നത്. ഇതി നെ ചെയ്യുന്നതുകൊണ്ട് ആവശ്യംവരുമ്പോൾ തട്ടികകൾ എല്ലാം മടക്കിവെച്ചാൽ സ്ഥലം മുവുവനും പിന്നെയും തള മായി ഉപയോഗിപ്പാൻ അവർക്കു സാധിക്കുന്നുണ്ട്. മുറിക ളിൽ കസാലകളൊ, മേശകളൊ ഇടുന്ന പതിവില്ല. പായ യിലാണ് എല്ലാവരും ഇരിക്കുന്നത്. എല്ലാ വിടുകളിലും കാ
ലദൈവത്തെ പ്രതിഷ്ടിച്ചിട്ടുണ്ടായിരിക്കും. പുന്തോട്ടങ്ങളി
ല്ലാത്ത വീടുകൾ അവിടങ്ങളിൽ നന്നെ കുറയും. എത്ര ദരി ദ്രനായാലും വീടുപണിയുന്നുണ്ടെങ്കിൽ അതോടുചേർന്ന് ഒരു ചെറിയ പൂന്തോട്ടവും ഉണ്ടാകാതിരിക്കില്ല. അതിഭംഗി യിലുള്ള പുങ്കാവുകൾ ഉണ്ടാകുന്നതിന്ന് ഇവർക്കു പ്രത്യേക വാസനയുണ്ട്. ജപ്പാൻക്കാർ മിതഭക്ഷണകാരനാകുന്നു. കാലത്തും, ഉച്ച ക്കും, രാത്രിയിലും, ഇങ്ങിനെ ൩ നേരമായിട്ടാണ് ഭക്ഷ ണം. കാര്യമായിട്ട് ഉണ്ണാത്തതു ചോറുതന്നേയാണ്. ഉൾനാ ടുകളിൽ കോതമ്പു, യവം, കിഴങ്ങ്, പയറ മുതലായ സാധ നങ്ങളും ഭക്ഷിക്കാറുണ്ട്. മിക്ക ജനങ്ങളും, ദിവസേന മത്സ്യ വും, മാംസവും കഴിക്കും. മറ്റുമങ്കാളിയരെപ്പോലെതന്നെ ജപ്പാൻക്കാരും, പശുവിൻപാൽ കടിക്കയില്ലത്രെ. പാലുമുഴു വൻ പശുക്കുട്ടിക്കു കൊടുക്കയാണത്രെ പതിവ്. ഭക്ഷണം കഴിക്കുന്നതിന് അവരവർക്കു പ്രത്യേകം പ്രത്യേകം പിഞ്ഞാ ണങ്ങളും, തവികളും ഉണ്ടാത്രെ. ഭക്ഷണപദാർത്ഥങ്ങൾ തവി കൊണ്ടെടുത്തു ഭക്ഷിക്കുന്നതല്ലതെ കൈകൊണ്ടു യാതൊരു സാധനവും ആരും തൊടുകയില്ല. ഊണിന്റെ ഒടുവിൽ എ ല്ലാവരും ചായകടിക്കാറുണ്ട്. ജപ്പാൻ രാജ്യക്കാർ വലരെ മര്യാദയുള്ളവരാകുന്നു. ആ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |