ജപ്പാൻ ൭൧
കച്ചവടത്തിലുള്ള ലാഭം കൊണ്ടാണു ജപ്പാൻ രാജ്യക്കാർ ഇത്ര വേഗത്തിൽ പ്രമാണികളായിത്തീൎന്നത്. ൧൯0൨-ആമാ ണ്ടിൽ അഞ്ചുകോടി ഇരുപതുലക്ഷം പവൻ വിലക്കുള്ള സാമാ നങ്ങൾ ജപ്പാൻ രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കു കയറ്റി അയച്ചിട്ടുണ്ടത്രെ.
ആ രാജ്യക്കാർ ചിത്രമെഴുത്തിൽ വളരെ വാസനയുള്ളവരാകുന്നു. അവിടെ ഉണ്ടാക്കുന്ന സാമാനങ്ങളിന്മേൽ മനോഹരങ്ങളായ ചിത്രങ്ങളെഴുതി വളരെ ആളുകൾ സുഖമായി കാലക്ഷേപം ചെയ്തുവരുന്നുണ്ട്.
ജപ്പാനിൽ അധികജനങ്ങളും ഗതാഗതം ചെയ്യുന്നതു "ജിൻ റിക്ഷാ" എന്ന വണ്ടിയിലാണു. ഇരുഭാഗത്തും ഘനം കുറഞ്ഞ ഓരോ ചക്രവും മദ്ധ്യത്തിൽ ഒന്നോ രണ്ടോ പേൎക്ക് ഇരിക്ക ത്തക്ക വിസ്താരമുള്ള ആസനവും പിന്നിലേക്കു മടക്കിവെക്കാ വുന്ന മൂടിയുമായി മുൻഭാഗത്തേക്കുള്ള തണ്ടുകളകിന്മേൽ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന 'റിക്ഷാ' വണ്ടികളെ നാം എല്ലാവരും കണ്ടിട്ടുണ്ടല്ലൊ. ഈ തരം വണ്ടി ആദ്യം വണിചെയ്തതു ജപ്പാൻ കാരാണു. ആ രാജ്യത്ത് എല്ലാം കൂടി ൩൮00 നാഴിക ദൂരം തീവണ്ടി ഓടുന്നുണ്ട്.
ഇവൎക്കു നേരമ്പോക്കിനു ശീട്ടുകളിയും ചതുരംഗവുമാണു. മുഷ്ടി യുദ്ധം, ഗുസ്തി, നാടകം മുതലായ വിനോദങ്ങൾ കാണ്മാൻ ജനങ്ങൾ പോകാറുണ്ട്. ഇന്ത്യയിലെ മോഹിനിയാട്ടം പോലെ തന്നെ ജപ്പാനിലും 'ഗീഷാ' എന്ന സ്ത്രീകളുടെ ആട്ടം ഉണ്ട്.
ജപ്പാൻ ചക്രവൎത്തിയെ 'മിക്കാഡോ' എന്നാണു വിളിക്കുന്നത്.
ഈ വാക്കിന്നു 'പൂജ്യൻ' എന്നാണു അൎത്ഥം. മിക്കാഡോവിന്റെ
ജനനം സൂര്യനിൽ നിന്നാണെന്നാകുന്നു ജനങ്ങളുടെ വിശ്വാസം.
ജപ്പാനിലെ രാജ്യഭരണസമ്പ്രദായം ഇംഗ്ലണ്ടിലെപ്പോലെ
തന്നെയാണു. മിക്കാഡോ ചക്രവൎത്തിയെ സഹായിക്കുന്ന തിന്നും ഉപദേശിക്കുന്നതിന്നും അവിടെയും ഒരു പാൎല്ലിമേണ്ടു
സഭയുണ്ട്. പാൎല്ലിമേണ്ടിന്റെ സമ്മതം കൂടാതെ രാജ്യത്തു
യാതൊരു നിയമവും ഉണ്ടാവുന്നതല്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |