ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാണിജ്യവിദ്യാഭ്യാസം
൧൬൭
രീക്ഷകളിൽ ചേരുവാൻ വരുന്ന വിദ്യാൎത്ഥികൾ ഹൈസ്കൂൾക്ലാസ്സുകളിലെ പഠിത്വം മുഴുവനാക്കിയിരിക്കണമെന്ന് ഒരു നിബന്ധന വേണ്ടതാണ്. അദ്ധ്യാപനരീതി ശരിയാണോ എന്നു പരിശോധിക്കുവാൻ, ഉത്തവദിത്വമുള്ള അധികൃതന്മാരുടെ ചില പരിശോധനകൾ നടത്തേണ്ടതാവശ്യമാകുന്നു.
ബോമ്പയിൽ, അഭ്യാസം ചെയ്തിട്ടുള്ള വാണിജ്യഗുമസ്തന്മാരെക്കൊണ്ടുള്ള ആവശ്യകതയുടെ ആധിക്യം ഹേതുവാൽ അനേകം സ്വകാൎയ്യവാണിജ്യവിദ്യാലയങ്ങൾ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയ്ക്ക് അവിടെ ആവിൎഭവിച്ച്, യാതൊരുവിധം സംഭാവനയൊ ഗവൎമ്മേണ്ടിന്റെ യാതൊരു സഹായമോ കൂടാതെ, നല്ല സ്ഥിതിയിൽ നടന്നുവരുന്നുണ്ട്. വാണിജ്യവിദ്യാഭ്യാസത്തിനുവേണ്ടി, ഗവൎമ്മേണ്ടിൽനിന്നും ഒട്ടും പണംചിലവ് ചെയ്യേണ്ടുന്ന ആവശ്യം നേരിട്ടിട്ടില്ലാത്തത്(ഇന്ത്യയിൽവെച്ച്) ബോമ്പസംസ്ഥാനത്തിനുമാത്രമേയുള്ളു. ഈയൊരവസ്ഥ ബോമ്പേക്ക് വളരെ അഭിമാനകരമാണെന്നുള്ളതിനു സംശയമില്ല. എന്നാൽ വാണിജ്യവിദ്യാഭ്യാസപ്രചാരത്തിനുവേണ്ടി ഗവൎമ്മേണ്ടിൽനിന്നും പണം ചിലവഴിക്കേണ്ട ഭാരം അശേഷം ഇല്ലാത്തതിനാൽ ദേശാനുസൃതമായ പരീക്ഷാക്രമങ്ങളും വാണിജ്യവിദ്യാലയങ്ങളിൽ കുറച്ചു മേൽനോട്ടവും നടത്തുന്നതിലും, ആവശ്യമായ അഭിവൃദ്ധി പ്രാപിച്ചിട്ടില്ലാത്ത വിദ്യാലയങ്ങളിൽനിന്ന് അംഗീകരണത്തെ പിൻവലിച്ചു ശരിയായ അദ്ധ്യാപനരീതിയെ നിൎബ്ബന്ധിക്കുന്നതിലും ബോമ്പെ ഗവൎമ്മേണ്ടിന്റെ ബാദ്ധ്യത അധികരിക്കുന്നു.
സ്വദേശഭാഷകളിൽ നടത്തിവരുന്ന
വാണിജ്യവിദ്യാശാലകൾ.
വാണിജ്യവിദ്യാശാലകൾ.
ആലോചനക്കുവിഷയമായിട്ടുള്ള മറ്റൊരു സംഗതി, പ്രാഥമിക (അല്ലെങ്കിൽ സ്വഭാഷാ) വിദ്യാഭ്യാസം കഴിഞ്ഞു പഠിപ്പു നിൎത്തുന്ന കൂട്ടരുടെ ഉപയോഗത്തിനായി സ്വദേശ