തി ചോദിച്ചതിൽ ഒരു ചെറിയ എഞ്ചിനും പമ്പിനുമായി ൧൫൦൦ മുതൽ ൨൦൦൦ ഉറുപ്പിക വരെ വിലയാകുമെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ വില കൂടുതലാണെങ്കിലും, ശരാശരി കണക്കുനോക്കുന്നതായിരുന്നാൽ വെള്ളമിറക്കാനുള്ള മറെറല്ലാമാൎഗ്ഗങ്ങളെക്കാളും, ഇതു ലാഭമുള്ളതാണ്. പക്ഷെ ഇത്രയും ഉറുപ്പിക ആദ്യമായി ചിലവിടാൻ സാധാരണ കൃഷിക്കാൎക്കു സാധിക്കുന്നതല്ല. വലിയ ഗൃഹസ്ഥന്മാർ ഇത്രയും ഉറുപ്പിക ചിലവിടുന്നതുകൊണ്ടു യാതൊരു നഷ്ടവും വരികയില്ല. ചെറിയ കൃഷിക്കാരും പലർ ചേൎന്നു, ഒരു സ്ഥലത്തുനിന്നും മറെറാരു സ്ഥലത്തേക്കു കൊണ്ടുപോകാവുന്ന യന്ത്രങ്ങൾ വാങ്ങുന്നതായിരുന്നാൽ, അവൎക്കെല്ലാവൎക്കും ആവശ്യംപോലെ ആ യന്ത്രം ഉപയോഗിക്കാമെന്നുള്ളതും അതുമൂലം അവൎക്കു ലാഭത്തിനിടയാകുന്നതും ആകുന്നു.
ഇനി നമുക്കു കൃഷിക്കുപയോഗമുള്ള വളങ്ങളെപ്പററി ആലോചിക്കാം. ആണ്ടോടാണ്ട് ഒരു സ്ഥലത്തുതന്നെ കൃഷി ചെയ്യുന്നതായിരുന്നാൽ, അവിടെ വളമിടേണ്ട ആവശ്യകതയുണ്ടെന്ന് എല്ലാവൎക്കുമറിയാമല്ലൊ. വളമിടാതെയിരുന്നാൽ മണ്ണിന്റെ വീൎയ്യം ഒന്നിനൊന്നിനു കുറഞ്ഞു വരികയും അതുമൂലം അവിടെയുണ്ടാകുന്ന വിളവു കുറയുകയും ചെയ്യുന്നതാണ്. ഒരു നിലത്തിൽ നാം നെല്ലുകൃഷി ചെയ്തുവെന്നിരിക്കട്ടെ. ഒരു വിളവ് എടുക്കുമ്പോൾ അതു വളരുന്നതിനാവശ്യമുണ്ടായിരുന്ന സാധനങ്ങൾ മണ്ണിൽനിന്നും നഷ്ടമാകുന്നു. നെല്ലുകൃഷിയിൽനിന്നും കിട്ടുന്ന നെല്ലു മനുഷ്യരുടെ ആഹാരത്തിനും, വയ്ക്കോൽ കന്നുകാലിക്കുമായി നാം ഉപയോഗിക്കുന്നു. കന്നുകാലികൾ തിന്നുന്ന വയ്ക്കോലിൽ പ്രധാനമായിട്ടുള്ള ഭാഗം ചാണകവും മൂത്രവുമായിത്തീരുകയും, നാം ഭക്ഷിക്കുന്ന ചോററിൽ മിക്കഭാഗവും മലമൂത്രങ്ങളായിട്ടു പരിണമിക്കുകയും ചെയ്യുന്നു. ഈ ചാണകവും മലമൂത്രങ്ങളും, അവയിൽ യാതൊരു ഭാഗവും കളയാതെ സൂക്ഷിച്ചു, തിൎയ്യെ വയലിലിടുന്നപക്ഷം, അവിടെനിന്നും വിളവിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |