ന്യരാജ്യക്കാരെ യഥായോഗ്യം സല്ക്കരിക്കുവാനും ബഹുമാനിക്കുവാനും അവൎക്കു നല്ല വശതയുണ്ട്. സല്ക്കാരത്തിനുള്ള പുകലത്തട്ടും, ഹൂക്കയും, എല്ലാ വീട്ടിലും ഉണ്ടായിരിക്കും. ഒരു വിരുന്നുവന്നാൽ ആദ്യം ചെയ്യേണ്ട പ്രവൃത്തി, അയാളുടെ പുകയിലക്കുഴൽ നിറച്ചുകൊടുക്കുകയാണ്. പിന്നെയാണ് ഒരു കോപ്പ ചായകൊണ്ടുപോയി സല്ക്കരിക്കേണ്ടത്.
ഇന്ത്യയിൽ ഉള്ളതുപോലെ പച്ചകുത്തിക്കുന്ന സമ്പ്രദായം ജപ്പാനിലും നടപ്പുണ്ട്. ഹിന്തുക്കളെപ്പോലെതന്നെ അവരും ദേഹത്തിൽ ഏന്ത്രങ്ങളും രക്ഷകളും കെട്ടാറുണ്ടത്രെ.
പുരുഷന്നു ൧൬ -ം സ്ത്രീക്ക് ൧൩ -ം വയസ്സു പ്രായമാകുന്നതിന്നുമുമ്പെ വിവാഹം പാടില്ലെന്നാണ് നിയമം. വിവാഹം നിശ്ചയിക്കുന്നതു പുരുഷന്റേയും, സ്ത്രീയുടേയും പൂൎണ്ണസമ്മതത്തോടുകൂടിയാകുന്നു. വിവാഹാടിയന്തിരം പുരുഷന്റെ ഗൃഹത്തിൽ വെച്ചാണ് കഴിച്ചുവരുന്നത്.
"നസ്ത്രീസ്വാതന്ത്ര്യമൎഹതി" എന്ന പ്രമാണം ജപ്പാനിലും നിഷ്കൎഷയോടെ ആചരിച്ചുവരുന്നുണ്ട്. ബാല്യകാലത്ത് അച്ഛന്നും വിവാഹാനന്തരം ഭൎത്താവിന്നും വൈധവ്യാവസ്ഥയിൽ മകന്നും കീഴടങ്ങി നടക്കുന്നതാകുന്നു സ്ത്രീധൎമ്മം എന്നത്രേ അവരുടെ ശാസ്ത്രവിധി.
മരണാനന്തരം കൎമ്മങ്ങൾ ചെയ്യുന്നതിന്ന് ഒരു പുത്രനില്ലെങ്കിൽ നരകമനുഭവിക്കേണ്ടിവരുമെന്നുള്ള വിശ്വാസം ഹിന്തുക്കൾക്കുള്ളതുപോലെ ഇവൎക്കുമുണ്ട്. അതിനാൽ, വിവാഹം ചെയ്യാത്ത പുരുഷന്മാർ അവിടെ വളരെ ചുരുക്കമായിരിക്കും. സാധാരണയായി ശവം കുഴിച്ചിടുകയാണ് പതിവ്. എങ്കിലും ദഹിപ്പിക്കുന്ന സമ്പ്രദായവും ഇല്ലെന്നില്ല. ഇംഗ്ലീഷുകാർ ദുഃഖസൂചകമായി ധരിക്കുന്നതു കറുത്ത ഉടുപ്പാണെന്നു നമുക്കെല്ലാവൎക്കും അറിയാമല്ലൊ. എന്നാൽ ജപ്പാൻകാർ ദുഃഖകാലങ്ങളിൽ ധരിക്കുന്നതു വെളുത്ത വസ്ത്രങ്ങളാകുന്നു.
ബാലപരിചരണത്തിൽ ജപ്പാൻകാരേക്കാൾ ദൃഷ്ടിവെക്കുന്ന ജാതിക്കാർ വളരെ ഉണ്ടെന്നു തോന്നുന്നില്ല. കുട്ടിക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |