താൾ:Prabhandha Manjari 1911.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കൾ, വൈക്കോൽകൊണ്ടുള്ള വലിയ തൊപ്പി വെക്കുക പതിവുണ്ട്. സ്വത്തിന്റെ അവസ്ഥപോലെ ഓരോരുത്തർ ധരിക്കുന്ന ഉടുപ്പുകളുടെ ഗുണവും കൂടിയിരിക്കുമെന്നു പറയേണ്ടതില്ലല്ലൊ. ഇയ്യിടെ കുറച്ചുകാലമായിട്ടു, ഉദ്യോഗസ്ഥന്മാർ ജോലിക്കുപോകുമ്പോൾ യൂറോപ്യന്മാരുടെ സമ്പ്രദായത്തിൽ ഉടുപ്പിട്ടിരിക്കണമെന്നു നിയമിച്ചിട്ടുണ്ട്. ചക്രവൎത്തിയും റാണിയും സാധാരണ പുറത്തിറങ്ങുന്നത് യൂറോപ്യവേഷത്തിലാണ്. ജപ്പാനിലെ സ്ത്രീകളുടെ പേരു, വിശേഷമായ വല്ല പുഷ്പത്തിന്റേയോ, ഭംഗിയുള്ള വല്ല സാധനത്തിന്റേയൊ പേരായിരിക്കും. അവർ തലകെട്ടിവെക്കുന്നതിൽ വളരെ നിഷ്കൎഷയുള്ളവരാണ്. തേയിലയിൽ നിന്ന് എടുക്കുന്ന ഒരു വിശേഷമായ തൈലം പുരട്ടി തലമുടി ഭംഗിയിൽ കെട്ടി വലിയ തൂശികൾ കോൎത്തു നിൎത്തി പുഷ്പങ്ങൾകൊണ്ടും ആഭരണങ്ങൾകൊണ്ടും അലങ്കരിച്ചുവെക്കാത്ത സ്ത്രീകൾ അവിടങ്ങളിൽ വളരെ ദുൎല്ലഭമായിരിക്കും. ഭൎത്താക്കന്മാൎക്ക് ദുശ്ശങ്കക്ക് ഇടകൊടുക്കാതിരിപ്പാൻവേണ്ടി, പണ്ടത്തെ കാലങ്ങളിൽ, ഭാൎയ്യമാർ പല്ലുകറപ്പിക്കുകയും, പുരികം വടിപ്പിക്കുകയും മററും ചെയ്ത് മുഖം അഭംഗിയായി തീൎത്തിരുന്നുപോൽ. അവിടെ സ്ത്രീകൾ സാധാരണയായി വിശറികൊണ്ടു നടക്കാറുണ്ട്.

ജപ്പാൻകാർ വളരെ വൃത്തിയുള്ളവരാണ്. ദിവസേന ചൂടുവെള്ളത്തിൽ ഒരിക്കലെങ്കിലും കുളിക്കാത്തവർ അവരുടെ ഇടയിൽ അപൂൎവ്വമാകുന്നു. പച്ചവെള്ളത്തിൽ സാധാരണയായി ആരും കുളിക്കാറില്ല. ടോക്കിയൊ നഗരത്തിൽതന്നെ പൊതുജനങ്ങൾക്കു കുളിപ്പാനായി ൮൦൦ സ്ഥലങ്ങളുണ്ട്. ഇവയിലെല്ലാം കൂടി ശരാശരി മൂന്നുലക്ഷം ജനങ്ങൾ ദിവസേന കുളിക്കാറുണ്ടത്രെ.

ജപ്പാനിലുള്ള മിക്ക വീടുകൾക്കും ഒരു തട്ടു മാത്രമേയുള്ളു. കെട്ടിടങ്ങൾ എകൎത്തി പണിചെയ്യാത്തതു കൂടക്കൂട ഭൂകമ്പം ഉണ്ടാവാറുള്ളതുകൊണ്ടു, രണ്ടുനിലയിൽ പണിയിച്ചാൽ അപായംവരുവാൻ എളുപ്പമുണ്ടെന്നു വിചാരിച്ചിട്ടാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/71&oldid=166678" എന്ന താളിൽനിന്ന് ശേഖരിച്ചത്