താൾ:Prabhandha Manjari 1911.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജപ്പാൻ ൬൯


ളെ പഠിപ്പിക്കുന്നതിലും, കളിപ്പിക്കുന്നതിലും, രക്ഷിക്കുന്നതിലും അവർ ഒരുപോലെ മനസ്സുവെക്കുന്നുണ്ട്. ഇവൎക്ക് ഒന്നാമതായി കൊടുക്കുന്ന ഉപദേശം, മാതാപിതാക്കന്മാരെ സ്നേഹിക്കുകയും കീഴ് വണങ്ങുകയും ചെയ്യേണ്ടത് അവരുടെ ചുമതലയാണെന്നാ കുന്നു. ആ രാജ്യത്തുള്ള കുട്ടികൾ മുഖപ്രസാദമുള്ളവരും, ദൃഢ ഗാത്രന്മാരും, ചൊടിയുള്ളവരും ആണത്രെ.

ജപ്പാനീസ്സുഭാഷയിലെ അക്ഷരങ്ങൾ ചൈനീസ്സു ഭാഷയിലുള്ള സംജ്ഞകളുടെ ഛായപിടിച്ച് നിൎമ്മക്കപ്പെട്ടവയാകുന്നു. ജപ്പാനീസ്സിലുള്ള ഏറ്റവും പഴയഗ്രന്ഥത്തിന്റെ പേർ "കൊജികി" എന്നാകുന്നു. ജപ്പാൻ രാജ്യത്തിന്റെ പ്രാചീനചരിത്രത്തെ ഈ പുരാണഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്. മറ്റുവിഷയങ്ങളിൽ അഭി വൃദ്ധിയുണ്ടായതോടുകൂടി സ്വദേശഭാഷയ്ക്കും പുഷ്ടി ഉണ്ടാവാ തിരുന്നിട്ടില്ല. ക്രിസ്ത്വാബ്ദം ൧൮൭൧ ലാണു ജപ്പാനിൽ ഒന്നാ മതായി ഒരു വൎത്തമാനപത്രം പുറത്തുവന്നത്. ഇപ്പോൾ നാനാ വിഷയങ്ങളേയും കുറിച്ചു പ്രതിപാദിക്കുന്ന വൎത്തമാനക്കടലാസ്സു കളുടേയും മാസികകളുടേയും സംഖ്യ ൬൫0-ൽ കുറയുന്നതല്ല. പത്രാധിപന്മാൎക്ക് ഇംഗ്ലണ്ടുരാജ്യത്തുള്ളതുപോലെ സ്വാതന്ത്ര്യ മില്ല. ടോക്കിയോവിലെ പബ്ലിക്ക് പുസ്തകശാലയിലും, സൎവ്വ കലാശാല വക പുസ്തകശാലയിലും യൂറോപ്യഭാഷകളിലുള്ള അസംഖ്യം പുസ്തകങ്ങൾക്കുപുറമെ, ജപ്പാനീസ്സിലും ചൈനീസ്സി ലും അച്ചടിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ ഓരോ ലക്ഷമുണ്ടെന്നു കാണുന്നു.

ഒരു കുട്ടിക്കു ൬ കൊല്ലവും ൬ മാസവും ൬ ദിവസവും പ്രായം ചെല്ലുമ്പോളാണു അവനെ വിദ്യ അഭ്യസിപ്പിച്ചു തുടങ്ങുന്നത്. ജപ്പാനിസ്സുഭാഷ പഠിക്കുവാൻ വളരെ പ്രയാസമുണ്ട്. ക്രിസ്താ ബ്ദം ൧൭-ആം നൂറ്റാണ്ടുവരെ കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ബുദ്ധമതപാതിരികളായിരുന്നു. ക്രിസ്താബ്ദം ൧൮൫൪ മുതൽക്ക് അന്യരാജ്യക്കാരെ ജപ്പാൻ രാജ്യത്തുവന്നു താമസിപ്പാൻ അനുവദിച്ചു തുടങ്ങിയതോടുകൂടി,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/74&oldid=166681" എന്ന താളിൽനിന്ന് ശേഖരിച്ചത്