താൾ:Prabhandha Manjari 1911.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നമ്മുടെ കൃഷിപരിഷ്കരണം ൧൧൫

വയെ കൃഷിക്കുപയോഗപ്പെടുത്തുവാൻ വളരെ പ്രയാസമുണ്ട്. ഇവ രണ്ടിനും മദ്ധ്യേയുള്ള തരങ്ങളിലുൾപ്പെട്ടിരിക്കുന്ന മണ്ണുകൾ ചിലതു സ്വാഭാവികമായും മറ്റുചിലതു കൃത്രിമസമ്പ്രദായങ്ങളായും കൃഷിക്കുപയുക്തങ്ങളായിരിക്കുന്നു. മണൽ, അധികമുള്ള ഭൂമികളെ കൃഷിക്കു യോഗ്യമാക്കിത്തീൎക്കുവാൻ താഴേപറയുന്ന സമ്പ്രദായങ്ങൾ ഉപകാരപ്രദമായിരിക്കും:-

൧. മണൽപ്രദേശങ്ങളിൽ ഉണ്ടാകുന്ന ചില പുല്ലുകളും കോരകളുമുണ്ട്. ഇവയെ അവിടെ നട്ടുപിടിപ്പിക്കുക. ഇപ്രകാരം കുറേക്കാലം ചെയ്യുമ്പോൾ പുല്ലിന്റെ വേരും ഇലയും മറ്റും മണ്ണിൽ കിടന്നഴുകുകയും, അതുമൂലം അവിടെ ധാന്യദ്രവ്യങ്ങൾ ഉണ്ടാകുകയും ചെയ്യും.

൨. ഇപ്രകാരം കുറേക്കാലം കഴിഞ്ഞതിന്റേശേഷം ചാമ്പൽ, ചാണകം മുതലായ വളം ഇട്ടു മുതിര വിതയ്ക്കണം. മുതിര സാധാരണ മണൽഭൂമിയിൽ ഉണ്ടാകുന്നതാണ്. സാധാരണമായി മണൽത്തറകൾ. കൃഷിക്കു കൊള്ളാതെയിരിക്കുന്നത്, ആ വക തറകൾക്കു സസ്യങ്ങളുടെ വളൎച്ചക്കാവശ്യമായ വെള്ളത്തെ ഗ്രഹിച്ചു വച്ചുകൊണ്ടിരിക്കുവാൻ കഴിയാത്തതിനാലാകുന്നു. മുതിരക്കു മറ്റു ചെടികളെപ്പോലെ വെള്ളം ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള തറകളിൽ ആദ്യമായി മുതിര വിതയ്ക്കണമെന്നു പറയുന്നത്. മുതിര പൂത്തു കായ്ക്കാറാകുമ്പോഴേക്കും ഉഴുതു മണ്ണിന്റെ അടിയിലാകണം. ഇപ്രകാരം ചെയ്യുന്നതുകൊണ്ടു മണ്ണിനു പല ഗുണങ്ങളുമുണ്ടാകും.

ഒന്നാമത്. മുൻപറഞ്ഞപ്രകാരം ഇന്ദ്രിയവസ്തുക്കൾ ലഭിക്കുന്നു. ഇന്ദ്രിയവസ്തുക്കൾ ചേൎന്നാൽ മണ്ണിന്റെ ജലഗ്രഹണശക്തി അധികമാകുന്നു.

രണ്ടാമത്. മുതിരക്കു വായുവിലുള്ള രുചകതം (Nitrogen) എന്ന അംശത്തെ ആകൎഷിച്ചു മണ്ണിൽ വളമായി ചേൎക്കുന്നതിനുള്ള ശക്തിയുണ്ട്. ലണ്ഡനിലെ ഒരു പ്രൊഫ്സ്സറായ ബോട്ടംലി (Bottomle)യാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതും, മി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/122&oldid=166559" എന്ന താളിൽനിന്ന് ശേഖരിച്ചത്