Jump to content

താൾ:Prabhandha Manjari 1911.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജപ്പാൻ ൭൫


യോ ചെയ്യുന്നില്ല. ആത്മാഭിമാനത്തിനു കുറവുവരാത്ത വിധത്തിൽ ബഹുമതി ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടേയും ചുമതലയാകുന്നു. ബുദ്ധിവെക്കുമ്പോൾതന്നെ ജപ്പാൻകുട്ടികൾക്ക് കൊടുക്കുന്ന ഉപദേശവും, ഷിന്റൊമതത്തിന്റെ പ്രഥമ സിദ്ധാന്തവും ഇതുതന്നെയാണല്ലൊ. എല്ലാവരും പ്രമാണിത്വം നടിച്ച് പുറപ്പെട്ടാൽ യാതൊരു കാൎയ്യവും ശരിയായി നടക്കുന്നതല്ലെന്നു ഇവർ നല്ലവണ്ണം മനസ്സിലാക്കീട്ടുണ്ട്.

അറിവ് സമ്പാദിക്കുന്നതിനുള്ള അതിതാല്പര്യമാകുന്നു പിന്നത്തെ പ്രത്യേകഗുണം. എന്തു വിദ്യയായാലും, കൈത്തൊഴിലായാലും, ശാസ്ത്രമായാലും, കണ്ടാൽ അതു പഠിച്ചു തീരുന്നതുവരെ ഇവർക്ക് സമാധാനമില്ല. ഈ കാര്യത്തിൽ ഇവർക്ക് അലംഭാവവും അഹംഭാവവുമില്ല.

ഇനി ഒരു ഗുണമുള്ളത് അവരവരുടെ പ്രവൃത്തി എടുക്കുന്നതിൽ എല്ലാവർക്കുമുള്ള സന്തോഷമാണ്. ഈ സ്വഭാവം എല്ലാജാതിക്കാർക്കും, തൊഴിലുകാർക്കും ഒരുപോലെയുള്ളതാകുന്നു. പ്രധാനമന്ത്രി ഗൌരവമായ ഒരു രാജ്യകാര്യത്തെപ്പറ്റി പ്രതിപാദിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാൽ മന്ദഹാസം കിടന്നുകളിക്കുന്നതുകാണാം. മുൻകൂട്ടി കരുതാത്തതായ ഒരു ചിലവിന്നു കുറെ അധികം പണം വേണ്ടിവരികയും, ഖജാന ഒഴിഞ്ഞുകിടക്കയും ചെയ്യുമ്പോൾ സചിവൻ നിവൃത്തിമാർഗ്ഗം ആലോചിക്കുന്നത് ചാരുകസേലയിൽ കിടന്ന് അലക്ഷ്യമായി പുഞ്ചിരിയിട്ടുകൊണ്ടായിരിക്കും. ചിരിച്ചുകൊണ്ടാണ് പാതിരിമാർ പ്രസംഗം ചെയ്യുന്നത്. ഗുമസ്തൻ മേശയിന്മേൽ കൈവെച്ചു ബാക്കിതീരുവാൻവേണ്ടി ധൃതിപ്പെട്ട് എഴുതുമ്പോഴും, ഇഞ്ചിനിയർ വെയിലത്തുനിന്ന് പ്ലാൻ വരയ്ക്കുമ്പോഴും, മുട്ടിനൊപ്പം ചെളിയുള്ള നെൽക്കണ്ടങ്ങളിൽനിന്നു കൃഷിക്കാരൻ കന്നുപൂട്ടുമ്പോഴും, കൂലിക്കാർ ഘനമുള്ള ചുമട് ഏറ്റിക്കൊണ്ടുപോകുമ്പോഴും, എന്നുവേണ്ട, കഠിനശിക്ഷ അനുഭവിക്കുന്ന ത





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/80&oldid=166688" എന്ന താളിൽനിന്ന് ശേഖരിച്ചത്