൭0 പ്രബന്ധമഞ്ജരി രണ്ടാംഭാഗം
വിദ്യാഭ്യാസത്തിന്റെ സമ്പ്രദായവും മാറിത്തുടങ്ങി. ചക്രവൎത്തിക്കു പൂൎണ്ണാധികാരം സിദ്ധിച്ചതിന്നുശേഷം അദ്ദേഹം പ്രജകളുടെ വിദ്യാഭ്യാസ വിഷയത്തിൽ വളരെ മനസ്സുവെച്ചിട്ടുണ്ട്. നാട്ടിലെല്ലാം പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും, ജൎമ്മനി, ഇംഗ്ലണ്ട്,അമേരിക്ക മുതലായ രാജ്യങ്ങളിൽനിന്നു നിപുണ ന്മാരായ വിദ്വാന്മാരെ വരുത്തി അദ്ധ്യാപകന്മാരായി നിയമിക്കുകയും, സമൎത്ഥന്മാരായ ജപ്പാനീസ്സ് വിദ്യാൎത്ഥികളെ വിദ്യാഭ്യാസത്തിന്നായി അന്യരാജ്യങ്ങളിലേക്ക് അയക്കുകയും മറ്റും ചെയ്ത് ജനങ്ങളുടെ അറിവിനെ വൎദ്ധിപ്പിച്ചിരിക്കുന്നു. യൂറോപ്പു രാജ്യത്തു പഠിപ്പിക്കുന്ന സകലശാസ്ത്രങ്ങളും കൈവേലകളും ഇപ്പോൾ ജപ്പാനിലും പഠിപ്പിക്കുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിലും ഗവൎമ്മേണ്ടിൽനിന്നു പ്രത്യേകിച്ചു ദൃഷ്ടിവെച്ചു വരുന്നുണ്ട്.
തൊഴിലനുസരിച്ചു ജപ്പാൻകാരെ നാലഞ്ചു തരക്കാരായി തിരിച്ചി
ട്ടുണ്ടെങ്കിലും, അവർ ഇന്ത്യയിൽ ഉള്ളതുപോലെ, ജാതിവ്യത്യാസം
ദീക്ഷിക്കുന്നില്ല. ജനങ്ങളുടെ പ്രധാനമായ തൊഴിൽ കൃഷിയാണു. ധാന്യങ്ങളിൽ നെല്ലും,യവവും,കോതമ്പും അവർ സാധാരണയായി കൃഷി ചെയ്തുവരുന്നുണ്ട്. നിലം പണിയുന്നതു പരിഷ്കൃത സമ്പ്രദായ ത്തിലാണെങ്കിലും ഇന്ത്യയിൽ നടപ്പുള്ളതിൽ വളരെ ഭേദമാണെന്നു പറവാൻ പാടില്ല. അവിടെ ഉണ്ടാക്കുന്ന പട്ടുനൂൽ, തുണിയായിട്ടും ചരടായിട്ടും ഉറുമാലായിട്ടും അന്യരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഇവരുടെ ലാഭം മുക്കാലും ജപ്പാൻ വാൎണ്ണീസ്സ് ഇട്ടുവരുന്ന ചില്ലറ സാമാനങ്ങളിൽ നിന്നാണു. തീപ്പെട്ടി, വിളക്കു, ചിമ്മിനി, കുട, കടലാസ്സ്,മണ്ണെണ്ണ മുതലായ സാമാനങ്ങളിൽ നിന്ന് ഇവൎക്കു നല്ല ആദായം കിട്ടുന്നുണ്ട്. കളിമണ്ണൂകൊണ്ടും, ലോഹങ്ങൾകൊണ്ടും അവർ ഉണ്ടാക്കി അയക്കുന്ന പലമാതിരിയിലുള്ള പാത്രങ്ങൾക്കും നല്ല ചിലവുണ്ട്. ജപ്പാൻ രാജ്യത്തേക്ക് ആവശ്യമുള്ള മിക്ക സാമാനങ്ങളൂം ഇപ്പോൾ അവിടെത്തന്നെ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |