൧൪൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം
ള്ളതാവിത്:-- "അമേരിക്കക്കാരും ജൎമ്മൻ കാരും ബ്രിട്ടീഷ്കാരെ കച്ചവടസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുന്നു. ഇതിനു കാരണം അമേരിക്കക്കാരുടേയും മറ്റും സാമാനങ്ങൾക്ക് ബ്രിട്ടീഷുകാരുടെ സാമാനങ്ങളേക്കാൾ അധികം ഗുണമുള്ളതു കൊണ്ടല്ല. എന്നാൽ, കച്ചവടസ്ഥലങ്ങളിൽ അധികം ആവശ്യം കാണുന്ന സാധനങ്ങളെന്താണെന്നുള്ളതിനെപ്പറ്റി അവൎക്കുള്ള കൂടുതലറിവും, അന്യരാജ്യങ്ങളുമായി അധികം നേരിട്ടുള്ള എഴുത്തുകുത്തുകളും, ഉപരിയായ ചിട്ടയും, കാര്യ ശീലവും, യഥാസ്ഥാനങ്ങളീൽ ഏൎപ്പെടു ത്തീട്ടുള്ള ക്രമമായ വിജ്ഞാപനമാൎഗ്ഗങ്ങളും, എല്ലാറ്റിലും വിശേഷിച്ച്, വാണിജ്യ വിദ്യയിലുള്ള നല്ല അറിവും പ്രയോഗവും കൊണ്ടാണു."
വളരെക്കാലമായി സംഭരിച്ചുവെച്ചിട്ടുള്ള ഭൂരിശ്രേയസ്സും, മാന്യത
യും,ലോകബോദ്ധ്യവും, പരിചയവും ഉള്ള യൂറോപ്പുകാരും
അമേരിക്കക്കാരുംകൂടി, വാണിഭം ഗൗരമേറിയ പഠിത്വത്തിനു
യോഗ്യമായ ഒരു വിഷയമായിട്ടാണു കരുതിവരുന്നത്.
കച്ചവടത്തിനു കീൎത്തിപ്പെട്ട ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാൻ,
ജൎമ്മനി മുതലായ രാജ്യങ്ങളിലെ ആളുകൾ അവരുടെ കച്ചവടാ
ഭിവൃദ്ധിക്ക് ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസം അത്യന്താപേക്ഷിത മായി വിചാരിച്ചിരിക്കുന്നു. ആ സ്ഥിതിക്ക്, പ്രകൃതിദേവിയുടെ
കരുണാകടാക്ഷത്തിളപ്പിനു ഒരു കേളീരംഗമായിട്ടുള്ളതെങ്കിലും,
നമ്മുടെ സൂക്ഷ്മപരിശോധനയ്ക്കു വളരെ കുറച്ചുമാത്രം ലക്ഷീ
ഭൂതമായിട്ടുള്ള ഈ മഹാരാജ്യമായ ഇന്ത്യയിൽ, വാണിജ്യവിദ്യാ
ഭ്യാസത്തിനുതകുന്ന ഉൽകൃഷ്ഠ വിദ്യാലയങ്ങൾ സ്ഥാപിക്കുവാൻ
വേണ്ട ഏൎപ്പാടുകൾ ചെയ്യേണ്ടത് എത്രയോ അത്യാവശ്യമായി ട്ടുള്ളതാണെന്നു പ്രത്യേകം പറയേണമെന്നില്ല. പക്ഷെ, നാം നമ്മുടെ രാജ്യത്തിനു, പ്രകൃതിയാൽ ദത്തമായിട്ടുള്ള സമ്പൽസ മൃദ്ധിക്കായി സൎവ്വശക്തനോടു നന്ദി പറയുന്നതല്ലാതെ വ്യവസാ
യ വാണിഭങ്ങളാൽ ഇന്ത്യക്ക് സാധിക്കാവുന്ന മഹത്താ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |