ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം
------------------------------------------------------------------------------ ' നിങ്ങളുടെ വിഢ്ഢി യായ അനുജൻ വിച്വാൻ എന്നവൻ നിങ്ങൾക്കു വന്ദനം പറഞ്ഞു തലപായ്ക്കുന്നു? അപ്പോൾ വീ ട്ടുടമസ്ഥൻ പുറത്തുവന്ന് ഇപ്രകാരം കലാശപ്രശ്നംചെയ്യു ന്നു. 'നിങ്ങളുടെ ബഹുമാനപ്പെട്ട കാലടികലുടെ ബുദ്ധിമുട്ടി നെ സ്വീകരിക്കുവാൻ ഞാൻ എങ്ങിനെയാണ്. തുനിയുന്ന ത്? രഥത്തിലിരിക്കുന്ന ആളുകൾക്കു സുഖംതന്നെയോ ? അ പ്പോൾ കാണ്മാൻചെന്ന ആൾ, 'ബഹുമാന്യനായ വലിയമ നുഷ്യൻ സുഖം അനുഭവിക്കുന്നുവോ' എന്നു ചോദിക്കുന്നു. നിങ്ങളുടെ പിതാവിനു സുഖമല്ലേ എന്നാണ് ഇതിന്റെ അർത്ഥം. പിതാവിന് എത്ര വയസ്സായി എന്നു ചോദിക്കു ന്നതിനുപകരം, 'വിശ്രുതനും വരോധികനും ആയ ആൾക്കു ബഹുമാനമുള്ള എത്രയുവാക്കൾ (അർത്ഥം--മക്കൾ) ഉണ്ട്' എ ന്നു ചോദിച്ചാൽ, വീട്ടുകാരൻ ചീലപ്പോൾ ഇങ്ങിനെ മറു പടിപറയും....'എന്റെ യോഗം വളരെ പിശുക്കള്ളതാ ണ്. എനിക്ക് ഒരു ചെറിയ മുട്ടു മാത്രമേ ഉള്ളു'. ചീനരുടെ സ്വഭാവത്തിൽ സ്തുതിക്കപ്പെടേണ്ടുന്ന അം ശങ്ങൾ, അവരുടെ പിതൃഭക്തിയും, അധികാരികലുടെ നേ രെ കാണിക്കുന്ന ബഹുമാനവും, സമാധാനതല്പരതയും, മ ര്യാദയും, ഉത്സാഹസീലവും, ബാഹ്യമായ സദാചാരനിഷ്ഠ യും ആകുന്നു. ദോഷങ്ങളായി പരയപ്പെടാവുന്നതു കറുപ്പി ന്റെ ഉപയോഗവും, മൂഢവിശ്വാസങ്ങളും, സ്ത്രീകൾക്കു പ റിപ്പില്ലാത്തതും, ഗർവ്വവും ആകുന്നു. എങ്കിലും ജപ്പാൻജാതി ക്കാരോടുള്ള സഹവാസം, ചീനരെ പലവിധത്തിലും പരി ഷ്കരിച്ച് ശ്രേയസ്കരമായ ഒരു അവസ്ഥയിൽ കൊണ്ടുവരു വാൻ ഇടയുണ്ട്. സി. അന്തപ്പായി ബി.എ. -----ഃഃഃ-----
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |