ചീനർ തങ്ങളുടെ മരിച്ചുപോയ പൂൎവ്വന്മാൎക്കു, പാകം ചെയ്ത പന്നിമാംസം, കോഴി, താറാവു, തെയില എന്നിവ കാഴ്ചവെച്ച ഉടനെ ഈ സാധനങ്ങൾ തങ്ങൾതന്നെ ഭുജിക്കയോ ദരിദ്രന്മാൎക്കു കൊടുക്കയോ ചെയ്യുന്നു. വസ്ത്രങ്ങൾ, കസേരകൾ, മേശകൾ, നാണ്യങ്ങൾ ഇത്യാദി സാമാനങ്ങളെ കടലാസുകൊണ്ടു വെട്ടിയുണ്ടാക്കി ചീനർ കത്തിക്കുന്നു. ചിലപ്പോൾ ദാസന്മാരുടേയും ദാസികളുടേയും കടലാസുപ്രതിമകൾ ഉണ്ടാക്കി ദഹിപ്പിക്കുന്നു. ഇങ്ങിനെ ഒക്കെ ചെയ്താൽ, അവ തങ്ങളുടെ പൂൎവ്വന്മാൎക്കു കിട്ടുമെന്നും, അവർ പ്രസാദിക്കുമെന്നും ചീനർ വിശ്വസിക്കുന്നു.
ഇതുകൂടാതെ, ധനത്തിന്റേയും അടുക്കളയുടേയും വാതിലിന്റേയും എന്നു വിളിക്കപ്പെടുന്ന ദേവന്മാർ ഉണ്ട്. അടുക്കളദൈവത്തെ മാസത്തിൽ രണ്ടുതവണ ആരാധിക്കും. ആ ദൈവം പന്ത്രണ്ടാംമാസത്തിന്റെ ഇരുപത്തിനാലാംദിവസം സ്വൎഗ്ഗത്തിൽപോയി അതാതു വീട്ടിലെ തലേവൎഷത്തെ നടവടികളുടെ ഒരു വിവരണം കൊടുക്കുമെന്നാണ് ചീനരുടെ വിശ്വാസം. ഈ ദൈവത്തെ സന്തോഷിപ്പിച്ചയക്കുവാൻ പഴങ്ങൾ, മംസം, ദ്രാക്ഷാരസം മുതലായ സാമാനങ്ങൾ കാഴ്ചവെക്കയും, ആ ദൈവത്തിന്റെ ചുണ്ടുകളിന്മേൽ, തങ്ങളെപ്പററി മധുരവചനങ്ങൾ മാത്രം പറയുവാൻ വേണ്ടി, പഞ്ചസാരതേയ്ക്കയും അയാളുടെ യാത്രക്ക് ഉപയോഗപ്പെടുവാൻ കടലാസുകുതിരയേയും മററുസാമാനങ്ങളേയും ഉണ്ടാക്കി കത്തിക്കയും ചെയ്യുന്നു.
ചീനൎക്കു മന്ത്രങ്ങളിൽ വളരെ വിശ്വാസം ഉണ്ട്. ഇവ എഴുതിയ കടലാസുകൾ വാങ്ങി വീടുകളുടെ ഉത്തരങ്ങളിന്മേൽ പതിച്ചാൽ ദുൎഭൂതങ്ങളുടെ ഉപദ്രവം തട്ടാതിരിക്കുമത്രെ. തപാൽസ്റ്റാമ്പിനും ഇങ്ങിനെ മന്ത്രശക്തിയുള്ളതിനാൽ ഒരു കുട്ടിക്കു ദീനംപിടിച്ചാൽ ഒരു സ്റ്റാമ്പു എടുത്തു കുട്ടിയുടെ 'പന്നിവാലിന്റെ' അഗ്രത്തു കെട്ടിയിടുന്നു. ഭാഗ്യം പറയുക എന്ന സമ്പ്രദായവും ചീനരുടെ മൂഢവിശ്വാസങ്ങളിൽ ഒന്നാണ്. ഇങ്ങിനെ ഭാഗ്യം നിൎണ്ണയിക്കുന്നതു പലവി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |