Jump to content

താൾ:Prabhandha Manjari 1911.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮ പ്രബന്ധമഞ്ജരിരണ്ടാംഭാഗം

ല്ലെങ്കിലും, അദ്ദേഹത്തിന്റെ ആശ്ചര്യകരമായ ജ്ഞാനവും, അസാമാന്യമായ പ്രാപ്തിയും യുവാക്കളുടെ മനസ്സിനെ ആകൎഷിക്കയും, തന്റെ അഭിപ്രായത്തെ അന്യരെക്കൊണ്ടു സ്വീകരിപ്പിക്കയും ചെയ്‌വാൻ തക്കവണ്ണം അദ്ദേഹത്തിന്നുണ്ടായിരുന്ന വാഗ്വൈഭവവും, വൈദഗ്ദ്ധ്യവും, ഹെൎമ്മൻഗുണ്ടൎത്തിനേയും, മറ്റു പല സമൎത്ഥരായ വിദ്യാത്ഥികളേയും, ലൌകീകജ്ഞാനത്തിൽ നൈപുണ്യം സമ്പാദിക്കുന്നതാണ് പുരുഷാൎത്ഥം എന്നുള്ള വിചാരത്തിന്മേൽ അതിന്നായി യത്നിപ്പാൻ ഉദ്യമിപ്പിച്ചു.

സൎവ്വകലാശാലയിൽ ചെന്നു ചേൎന്നശേഷം, അവിടത്തെ നിബന്ധനപ്രകാരം, ഒന്നാം വൎഷംമുതൽ തന്നെ ഗുണ്ടൎത്ത് തത്വശാസ്ത്രം പഠിപ്പാനാരംഭിച്ചു. ഏറത്താമസിയാതെ, മുൻപറഞ്ഞ സ്ത്രൌസ്പണ്ഡിതരും, ബെൎല്ലിൻപട്ടണത്തിൽ ചെന്നു ജൎമ്മൻകാരുടെ ഇടയിൽ ശ്രുതിപ്പെട്ട തത്വശാസ്ത്രജ്ഞനായ 'ഹേഗെൽ' എന്ന വേദാന്തിയുടെ സിദ്ധാന്തത്തെ അവലംബിച്ചു, ത്യൂബിങ്ങൻ സൎവ്വകലാലയത്തിലെ ഒരു ഗുരുനാഥനായി, ഗുണ്ടൎത്ത് പഠിച്ചിരുന്ന ശാലയിലേക്കു ചെന്നു. അവിടെ വെച്ച് ഈ നവീനവിശ്വാസത്തെ എത്രയും കൌതുകമായ രീതിയിൽ പഠിപ്പിപ്പാൻ തുടങ്ങിയപ്പോൾ, തന്റെ പഴയ ശിഷ്യനും ഇഷ്ടഭക്തനുമായ ഗുണ്ടൎത്തും, ആ യുവാവെന്നപോലെതന്നെ ബുദ്ധിശാലിയും സമൎത്ഥനുമായ 'മെഗ്ലിങ്ങ' എന്ന വേറൊരു വിദ്യാൎത്ഥിയും ഹേഗെലിന്റെ വേദാന്തസിദ്ധാന്തത്തെ അംഗീകരിച്ചു ക്രിസ്തുമതത്തെ തീരെ നിരാകരിച്ചുകളഞ്ഞു.

ഹേഗൽ എന്ന വേദാന്തിയും, വിഷയസക്തനായ 'ഗേഥെ' എന്ന കവിശ്രേഷ്ഠനും എഴുതിയ പുസ്തകങ്ങൾ ഗുണ്ടൎത്തിനെ ഒരു പാഷണ്ഡിയാക്കിത്തീൎത്തെന്ന് അച്ഛനമ്മമാർ കേട്ടപ്പോൾ, അവർ ഭ്രമിച്ചു കൂടക്കൂടെ മകന്നു ഹിതോപദേശങ്ങളടങ്ങിയ അനേകം എഴുത്തുകൾ എഴുതി അയച്ചെങ്കിലും, അവയൊന്നും മകന്റെ ഹൃദയത്തിൽ പ്രതിഫ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/83&oldid=166691" എന്ന താളിൽനിന്ന് ശേഖരിച്ചത്