താൾ:Prabhandha Manjari 1911.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോചനസഭ ഉണ്ട്. സൎക്കാൎഉദ്യോഗങ്ങളിൽ മൂന്നാണ്ടുകളിലധികം ആൎക്കും ഇരുന്നുകൂട. ശമ്പളം വളരെ സ്വല്പമാകുന്നു.

ശിക്ഷകൾ അത്യന്തം കഠിനം. കുററം സമ്മതിക്കാതെ ആരേയും ശിക്ഷിക്കുവാൻ പാടില്ലാത്തതിനാൽ ഞെരുക്കി കുററം സമ്മതിപ്പിക്കുന്നതു സാധാരണമാകുന്നു. ചിലപ്പോൾ സാക്ഷികളേയും ഞെരുക്കും. താടിയെല്ലിന്മേൽ, കട്ടിയുള്ള തുകൽവാറുകൊണ്ടും കാലിന്റെ കണ്ണിയിന്മേൽ മുളവടികൊണ്ടും തല്ലുന്നതു മേല്പറഞ്ഞ ഞെരുക്കങ്ങളുടെ ആരംഭകാൎയ്യങ്ങളാന്. വലിയ പാതകന്മാരുടെ നേരെ കാണിക്കുന്ന ക്രൂരതയുടെ കടുപ്പംകാരണം, മരണം സംഭവിക്കുന്നതും അസാധാരണമല്ല. ചെയ്തകുററം എഴുതിയ ഒരു വലിയ മരപ്പലക കഴുത്തിൽ ഇറക്കി പൂട്ടിയിടുകയും ഒരു മരക്കൂട്ടിൽ കുററക്കാരനെ ഇട്ടടയ്ക്കുകയും ചെയ്യുന്നതു മററുതരം ശിക്ഷകളാണ്. ശിരച്ഛേദം ഏററവും വലിയ ശിക്ഷയാകുന്നു. എന്നാൽ കുററക്കാരൻ കുറെ പ്രാബല്യമുള്ളവനായാൽ ആ ശിക്ഷ തൂക്കിക്കൊല്ലുക എന്നായി ഭേദപ്പെടുത്തുന്നു. മാതാപിതാക്കന്മാരേയോ, മററനേകംപേരേയോ, വധിച്ചിട്ടുള്ള കുററക്കാരനെ കൊല്ലുന്നതു മഹാഘോരമായ വിധത്തിലാകുന്നു. അവനെ ഒരു കുരിശിന്മേൽ വെച്ചുകെട്ടി മുഖത്തും ശരീരത്തിന്റെ മാംസമുള്ള ഭാഗങ്ങളിലും ൨ മുതൽ ൧൨൦ വരെ മുറികൾ ഏല്പിച്ചതിന്റെ ശേഷം അവന്റെ ഹൃദയം കുത്തിത്തുളെക്കുന്നു. മരിച്ച ഉടനെ അവന്റെ അംഗങ്ങൾ വെട്ടി ശരീരത്തിൽ നിന്നും വേൎപെടുത്തുന്നു.

ചീനയിൽ കൊൺഫ്യൂസിയസ്, താവു, ബുദ്ധൻ എന്നിവരുടെ മതങ്ങൾക്കാണ് പ്രാധാന്യം. ഇവരിൽ ആദ്യൻ ക്രൈസ്തവകാലത്തിനു ൫൫൦ വൎഷങ്ങൾക്കുമുമ്പെ ജനിച്ചു. പത്തൊമ്പതുവയസ്സിൽ വിവാഹം ചെയ്തു. എങ്കിലും പഠിപ്പിനും പൊതുജനങ്ങളെ സംബന്ധിക്കുന്ന കൃത്യങ്ങൾ ചെയ്യുന്നതിനും വേണ്ടി അധിക സമയം കിട്ടുവാൻ അദ്ദേഹം നിജപത്നിയെ നാലുതവണ പരിത്യജിച്ചു. അദ്ദേഹത്തിന്റെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/62&oldid=166668" എന്ന താളിൽനിന്ന് ശേഖരിച്ചത്